Top

ദേശസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് നെറ്റിയിൽ ഒട്ടിച്ചു നടക്കേണ്ട അവസ്ഥയാണ്; ഇനി സിനിമ ചെയ്യുന്നില്ലെന്ന് അടൂർ

ദേശസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് നെറ്റിയിൽ ഒട്ടിച്ചു നടക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

4 July 2021 3:34 AM GMT
ഫിൽമി റിപ്പോർട്ടർ

ദേശസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് നെറ്റിയിൽ ഒട്ടിച്ചു നടക്കേണ്ട അവസ്ഥയാണ്; ഇനി സിനിമ ചെയ്യുന്നില്ലെന്ന് അടൂർ
X

കേന്ദ്ര സർക്കാരിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള അടിച്ചമർത്തലുകൾക്കെതിരെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഇത്തരം അടിച്ചമർത്തലുകൾക്ക് ഇടയിൽ നിന്ന് ഇനിയൊരു സിഎൻമ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുൻപ് അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം ഇനി സിഎൻമ ഒരുക്കുമ്പോൾ ലഭിക്കില്ല. ആ സ്വാതന്ത്ര്യത്തോടെ സിനിമ ചെയ്യുവാനാണ് തനിക്ക് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു. ദേശസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് നെറ്റിയിൽ ഒട്ടിച്ചു നടക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യമെമ്പാടും നിരവധി സിനിമ പ്രവർത്തകർ പ്രതിഷേധം അറിയിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഫെഫ്ക ഉള്‍പ്പടെയുള്ള സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കും. ഫെഫ്ക്ക ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഭേദഗതി മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് കത്ത് നല്‍കാനൊരുങ്ങുകയാണ്. രാജ്യത്തെ വിവിധ സിനിമ മേഖലകളില്‍ നിന്നും ആക്റ്റിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായാണ് കേന്ദ്ര സര്‍ക്കാര്‍ സിനിമ നിയമങ്ങളില്‍ മാറ്റം വരുത്തുവാന്‍ തീരുമാനിച്ചത്. ഈ നിയമപ്രകാരം സെന്‍സര്‍ ചെയ്ത് ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകും. ചട്ട വിരുദ്ധമായ എന്തെങ്കിലും കണ്ടെത്തിയാല്‍ സെന്‍സര്‍ബോര്‍ഡ് അനുമതി ലഭിച്ചതെങ്കില്‍ കൂടെ പ്രദര്‍ശനാനുമതി റദ്ദാക്കാന്‍ സര്‍ക്കാരിന് സാധിക്കും. കരട് രേഖ പൊതുജന അഭിപ്രായത്തിന് വെക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സിനിമയുടെ വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരായ കര്‍ശനമായി നടപടിയും ബില്ലിലുണ്ട്. പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നതിനും ബില്ലില്‍ തീരുമാനമുണ്ട്.

Next Story