Top

വീണ്ടും പ്രതികാര നടപടി; 200 ഓളം മറൈന്‍ വാച്ചര്‍മാരെ പിരിച്ചുവിടാന്‍ ഒരുങ്ങി പ്രഫുല്‍

ലക്ഷദ്വീപില്‍ മറൈന്‍ വാച്ചര്‍മാരെ പിരിച്ചുവിടുന്ന നടപടികളുമായി ഭരണകൂടം. ദ്വീപിലെ താല്‍ക്കാലിക സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ വനം, പരിസ്ഥിതി മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന 200 ഓളം പേര്‍ക്കൂടി അത് നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ദ്വീപില്‍ നടക്കുന്ന പവിഴപുറ്റ് നശിപ്പിക്കല്‍,ഡോള്‍ഫിന്‍, കടല്‍ വെളളരി വേട്ട തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് വാച്ചര്‍മാരെ നിയമിച്ചിരിക്കുന്നത്. അവരെ പിന്‍വലിക്കുന്നത് ദ്വീപിന് വെല്ലുവിളിയാകും. കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്താണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് അഡ്മിനിസ്‌ട്രേഷന്റെ വിശദീകരണം. അടുത്ത മൂന്ന് മാസം വരെ […]

31 May 2021 4:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീണ്ടും പ്രതികാര നടപടി; 200 ഓളം മറൈന്‍ വാച്ചര്‍മാരെ പിരിച്ചുവിടാന്‍ ഒരുങ്ങി പ്രഫുല്‍
X

ലക്ഷദ്വീപില്‍ മറൈന്‍ വാച്ചര്‍മാരെ പിരിച്ചുവിടുന്ന നടപടികളുമായി ഭരണകൂടം. ദ്വീപിലെ താല്‍ക്കാലിക സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ വനം, പരിസ്ഥിതി മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന 200 ഓളം പേര്‍ക്കൂടി അത് നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ദ്വീപില്‍ നടക്കുന്ന പവിഴപുറ്റ് നശിപ്പിക്കല്‍,ഡോള്‍ഫിന്‍, കടല്‍ വെളളരി വേട്ട തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് വാച്ചര്‍മാരെ നിയമിച്ചിരിക്കുന്നത്. അവരെ പിന്‍വലിക്കുന്നത് ദ്വീപിന് വെല്ലുവിളിയാകും. കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്താണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് അഡ്മിനിസ്‌ട്രേഷന്റെ വിശദീകരണം.

അടുത്ത മൂന്ന് മാസം വരെ മറൈന്‍ വാച്ചര്‍മാരുടെ സേവനം ആവശ്യമില്ലെന്ന തീരുമാനമാണ് അഡ്മിനിസ്‌ട്രേറ്റര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്ന മറൈന്‍ വാച്ചര്‍മാര്‍ ഒരു വര്‍ഷം മുമ്പാണ് തല്‍സ്ഥാനത്തേക്കെത്തുന്നത്. ഇവരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നത് അടുത്തിടെയായിരുന്നു.

ALSO READ: ‘ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്ന് ബിജെപിക്കാര്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നു’; ക്രിയാത്മക പ്രതിപക്ഷ നേതാവാകാന്‍ സതീശന് കഴിയട്ടെയെന്നും ശൈലജ

ഇതിനിടെ ലക്ഷ്യദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ വിരുദ്ധ നയങ്ങള്‍ക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. പ്രതിപക്ഷം ഉന്നയിച്ച ചില ഭേദഗതികള്‍ സര്‍ക്കാര്‍ ഇവ അംഗീകരിച്ചുകൊണ്ട് ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്. തെങ്ങുകളില്‍ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോള്‍ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതാണ് ലക്ഷദ്വീപിലെ നടപടികള്‍ എന്ന് പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. പൗരത്വഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപില്‍ ഉണ്ടായി. രാജ്യത്തിന്റെ ഒരുമയ്‌ക്കെതിരെ നില്‍ക്കുന്ന ശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി നടത്തപ്പെട്ടവയാണ് എല്ലാ വിഭാഗീയ വിഘടന നീക്കങ്ങളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: മൂന്ന് കുട്ടികളാവാം; പ്രത്യാഘാതം തിരിച്ചറിഞ്ഞതിനു പിന്നാലെ സുപ്രധാന നയം മാറ്റവുമായി ചൈന

Next Story

Popular Stories