
ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്ത കൊവിഡ് 19 വാക്സിന് ഡോസുകളുടെ എണ്ണം 14.78 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബുധനാഴ്ച രാവിലെ 7 മണി വരെ 21,18,435 സെഷനുകളിലൂടെ 14,78,27,367 വാക്സിന് ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്ന് താല്‍ക്കാലിക റിപ്പോര്‍ട്ടിനെ ഉദ്ദരിച്ച് മന്ത്രാലയം അറിയിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25 ലക്ഷത്തിലധികം വാക്സിനേഷന് ഡോസുകളാണ് വിതരണം ചെയ്തത്. വാക്സിനേഷന് ഡ്രൈവിന്റെ 102-ാം ദിവസമായ 2021 ഏപ്രില്‍ 27 ന് 25,56,182 വാക്സിന് ഡോസുകള്‍ നല്കി.
22,989 സെഷനുകളിലായി 15,69,000 ഗുണഭോക്താക്കള്‍ക്ക് ഒന്നാം ഡോസ് വാക്സിനും 9,87,182 ഗുണഭോക്താക്കള്‍ക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചു.
ആദ്യ ഡോസ് എടുത്തവരില്‍ 93,47,775 ആരോഗ്യപ്രവര്‍ത്തകരും രണ്ടാം ഡോസ് എടുത്തവരില്‍ 61,06,237 ആരോഗ്യപ്രവര്ത്തകരുമാണുള്പ്പെടുന്നത്.
1,22,21,975 കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 65,26,378 കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ രണ്ടാം ഡോസും സ്വീകരിച്ചു.
ഒന്നാം ഡോസിന്റെ ഗുണഭോക്താക്കളില്‍ 5,10,85,677 പേരും രണ്ടാം ഡോസ് ഗുണഭോക്താക്കളില്‍ 93,37,292 പേരും 60 വയസ്സിനു മുകളിലുള്ളവരാണ്. 45 മുതല്‍ 60 വയസ് വരെ പ്രായമുള്ള 5,02,74,581 പേര് ഒന്നാം ഡോസും 29,27,452 പേര് രണ്ടാം ഡോസും സ്വീകരിച്ചു.
രാജ്യത്ത് ഇതുവരെ നല്‍കിയിട്ടുള്ള മൊത്തം ഡോസുകളുടെ 67.26 ശതമാനവും പത്ത് സംസ്ഥാനങ്ങള്‍ക്കാണെന്ന് മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,61,162 പേര് രോഗമുക്തരായി. ഇതടക്കം ഇന്ത്യയിലെ ആകെ രോഗമുക്തര്‍ 1,48,17,371 ആണ്. ദേശീയ രോഗമുക്തി നിരക്ക് 82.33 ശതമാനമാണ്.
അതേസമയം പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള പുതിയ രോഗമുക്തി നിരക്ക് 79.01 ശതമാനമാണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,60,960 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍. 66,358 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശില്‍ 32,921 കേസുകളും കേരളത്തില്‍ 32,819 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ദില്ലി, കര്‍ണാടക, കേരളം, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ കേസുകളില്‍ 73.59 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഇന്ത്യയിലെ ആകെ രോഗബാധ 29,78,709 ആണ്. രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്ത പോസിറ്റീവ് കേസുകളുടെ 16.55 ശതമാനമാണിത്.
അതേസമയം, ദേശീയ മരണനിരക്ക് കുറഞ്ഞ് നിലവില്‍ 1.12 ശതമാനത്തില്‍ നില്ക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,293 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ആളപായമുണ്ടായത് -895. പ്രതിദിനം 381 മരണങ്ങളുമായി ദില്ലിയാണ് രണ്ടാം സ്ഥാനത്ത്. പുതിയ മരണങ്ങളില്‍ 78.53 ശതമാനം പത്ത് സംസ്ഥാനങ്ങളിലാണെന്നും റിപ്പോര്‍ട്ടിനെ ഉദ്ദരിച്ച് എഎന്‍ഐ പറയുന്നു.
Also Read: കേന്ദ്രത്തിന്റെ വാക്സിന് 45 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കരുത്; കടുപ്പിച്ച് കേന്ദ്രം