Top

‘അടിത്തട്ട്’; സണ്ണി വെയിന്‍-ജിജോ ആന്റണി കോമ്പോ വീണ്ടും, മോഷന്‍ പോസ്റ്റര്‍

സണ്ണി വെയിനും സംവിധായകന്‍ ജിജോ ആന്റണിയും അടിത്തട്ട് എന്ന പുതിയ സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു. പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഇതിന് മുമ്പ് ഒരുമിച്ചത്. അടിത്തട്ടിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രത്തില്‍ സണ്ണി വെയിനാണ് കേന്ദ്ര കഥാപാത്രമാവുന്നത്. താരത്തിനൊപ്പം ഷൈന്‍ ടോം ചാക്കോ, ജയപാലന്‍ എന്നിവരും പ്രധാന വേഷം ചെയ്യുന്നു. സണ്ണി വെയിനും പോക്കിരി സൈമണ് ശേഷം ജിജോയുമായി സിനിമ ചെയ്യുന്നതിലുള്ള സന്തോഷം പങ്കുവെച്ചിരുന്നു. അടിത്തട്ട് ഒരു ദൃശ്യ […]

21 Jun 2021 5:30 AM GMT
ഫിൽമി റിപ്പോർട്ടർ

‘അടിത്തട്ട്’; സണ്ണി വെയിന്‍-ജിജോ ആന്റണി കോമ്പോ വീണ്ടും, മോഷന്‍ പോസ്റ്റര്‍
X

സണ്ണി വെയിനും സംവിധായകന്‍ ജിജോ ആന്റണിയും അടിത്തട്ട് എന്ന പുതിയ സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു. പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഇതിന് മുമ്പ് ഒരുമിച്ചത്. അടിത്തട്ടിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രത്തില്‍ സണ്ണി വെയിനാണ് കേന്ദ്ര കഥാപാത്രമാവുന്നത്. താരത്തിനൊപ്പം ഷൈന്‍ ടോം ചാക്കോ, ജയപാലന്‍ എന്നിവരും പ്രധാന വേഷം ചെയ്യുന്നു.

സണ്ണി വെയിനും പോക്കിരി സൈമണ് ശേഷം ജിജോയുമായി സിനിമ ചെയ്യുന്നതിലുള്ള സന്തോഷം പങ്കുവെച്ചിരുന്നു. അടിത്തട്ട് ഒരു ദൃശ്യ വിരുന്നായിരിക്കുമെന്നാണ് സണ്ണി വെയിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കൊവിഡ് പ്രതിസന്ധിയില്‍ മാറ്റം വരുന്നത് അനുസരിച്ച് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും താരം അറിയിച്ചു.

അതേസമയം അനുഗ്രഹീതന്‍ ആന്റണി, ചതുര്‍മുഖം എന്നവയാണ് ഈ വര്‍ഷം റിലീസ് ചെയ്ത സണ്ണി വെയിന്‍ ചിത്രങ്ങള്‍. പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത്, ലക്ഷ്യ എന്റര്‍ട്ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്താണ് അനു്രഹീതന്‍ ആന്റണി നിര്‍മ്മിച്ചത്. ഗൗരി കിഷന്‍, സിദ്ധിഖ്, ബൈജു സന്തോഷ്, ഇന്ദ്രന്‍സ്, സൂരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി, മാല പാര്‍വതി, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം സണ്ണി വെയിന്‍ ആദ്യമായി അഭിനയിച്ച ചിത്രമാണ് ചതുര്‍മുഖം. ഹൊറര്‍ ചിത്രമായ ചതുര്‍മുഖം അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്‌സിന് പ്രാധാന്യം നല്‍കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയുമ ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്.

Next Story