അടിമാലിയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു തൂങ്ങി മരിച്ച നിലയില്‍
അടിമാലി പള്ളിവാസലില്‍ പെണ്‍കുട്ടി കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവാസല്‍ പവര്‍ഹൗസിന് സമീപമാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടിയതിന് ഒരു കിലോമീറ്റര്‍ മാറിയാണ് യുവാവിന്റെ മൃതദേഹം കിട്ടിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് തൂങ്ങിമരിച്ച അരുണ്‍. ഇയാള്‍ സുഹൃത്തുക്കള്‍ക്ക് അയച്ച ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. പെണ്‍കുട്ടിയെ അവസാനമായി കണ്ടത് അരുണിനൊപ്പമാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. […]

അടിമാലി പള്ളിവാസലില്‍ പെണ്‍കുട്ടി കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവാസല്‍ പവര്‍ഹൗസിന് സമീപമാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടിയതിന് ഒരു കിലോമീറ്റര്‍ മാറിയാണ് യുവാവിന്റെ മൃതദേഹം കിട്ടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് തൂങ്ങിമരിച്ച അരുണ്‍. ഇയാള്‍ സുഹൃത്തുക്കള്‍ക്ക് അയച്ച ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു.
പെണ്‍കുട്ടിയെ അവസാനമായി കണ്ടത് അരുണിനൊപ്പമാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം മുന്നോട്ട് പോയത്. സ്ക്കൂളില്‍ നിന്നും തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു പെണ്‍കുട്ടിയെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
- TAGS:
- Murder