‘മമതക്ക് മുന്നില്‍ ഒറ്റ വഴി, കോണ്‍ഗ്രസില്‍ ചേരുക,അല്ലാതെ നിലനില്‍ക്കില്ല’: അധിര്‍രജ്ഞന്‍ ചൗധരി
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവും ബംഗാള്‍ പാര്‍ട്ടി അധ്യക്ഷനുമായ അധിര്‍രജ്ഞന്‍ ചൗധരി. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മമതാ ബാനര്‍ജി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബിജെപിക്കെതിരെ പോരാടണമെന്ന് ചൗധരി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് നിന്നുകൊണ്ട് മമതക്ക് ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും ചൗധരി എഎന്‍ഐയോട് പറഞ്ഞു. ‘മമത കോണ്‍ഗ്രസിനൊപ്പം ചേരണം. കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ബംഗാളില്‍ ബിജെപി അധികാരത്തില്‍ എത്തുന്നതിനെ തടയാന്‍ കഴിയില്ല. മതേതരത്വം പുലര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.’ അധിര്‍ രജ്ഞന്‍ ചൗധരി പറഞ്ഞു. […]

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവും ബംഗാള്‍ പാര്‍ട്ടി അധ്യക്ഷനുമായ അധിര്‍രജ്ഞന്‍ ചൗധരി. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മമതാ ബാനര്‍ജി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബിജെപിക്കെതിരെ പോരാടണമെന്ന് ചൗധരി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് നിന്നുകൊണ്ട് മമതക്ക് ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും ചൗധരി എഎന്‍ഐയോട് പറഞ്ഞു.
‘മമത കോണ്‍ഗ്രസിനൊപ്പം ചേരണം. കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ബംഗാളില്‍ ബിജെപി അധികാരത്തില്‍ എത്തുന്നതിനെ തടയാന്‍ കഴിയില്ല. മതേതരത്വം പുലര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.’ അധിര്‍ രജ്ഞന്‍ ചൗധരി പറഞ്ഞു.
ഇന്ന് തന്നെ മമത തൃണമൂല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് കോണ്‍ഗ്രസിനൊപ്പം ചേരണം. ഇതല്ലാതെ മമതക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ലെന്നും അധിര്‍രജ്ഞന്‍ ചൗധരി കൂട്ടിചേര്‍ത്തു.
നിലവില്‍ കോണ്‍ഗ്രസ് ഇല്ലാതെ തൃണമൂല്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് നിലനില്‍പ്പില്ലെന്ന് അവര്‍ക്ക് മനസിലായെന്നും ഇത് തന്നെയാണ് ഞങ്ങള്‍ അവര്‍ക്ക് മുന്നില്‍ വെക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.
‘ആദ്യഘട്ടത്തില്‍ മതേതര പാര്‍ട്ടികളായ കോണ്‍ഗ്രസിനേയും ഇടതിനേയും മമതാ ബാനര്‍ജി ഇല്ലാതാക്കാന്‍ നോക്കി. എന്നാല്‍ ഇതിന്റെ ഫലമായി ബിജെപി സംസ്ഥാനത്ത് വേരുറപ്പിക്കുകയും വര്‍ഗീയത വളരുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സാന്നിധ്യം ഇല്ലാതെ ബിജെപിക്കെതിരെ പോരാടുന്നത് ദുര്‍ഘടമാണെന്ന് മമത മനസിലാക്കി.’ അധിര്‍രജ്ഞന്‍ ചൗധരി പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തതോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളുടെ രാജി തുടരുകയാണ്. എന്നാല്‍ ആര്‍ക്ക് വേണമെങ്കിും രാജി വെക്കാമെന്നും അതിനെ മോസമായി ചിത്രീകരിക്കാന്‍ താല്പര്യമില്ലെന്നുമായിരുന്നു മമതയുടെ പ്രതികരണം.