Top

‘മോദിയെ പ്രശംസിച്ച് സമയം കളയരുത്’‌; വളര്‍ത്തിയ പാര്‍ട്ടിയെ തള്ളരുതെന്ന് ഗുലാം നബി ആസാദിനോട് അധീര്‍ രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സമയം കളയുന്നത് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ബംഗാളില്‍ ഇന്ത്യന്‍ സെക്യുലര്‍ പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്ന മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രതികരണവുമായി അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തിയത്. വ്യക്തിപരമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴുത്തുന്ന സമീപനം ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് നേതാക്കള്‍ ചെയ്യേണ്ടത്. അല്ലാതെ തങ്ങളെ വളര്‍ത്തിക്കൊണ്ടുവന്ന […]

2 March 2021 6:02 AM GMT

‘മോദിയെ പ്രശംസിച്ച് സമയം കളയരുത്’‌; വളര്‍ത്തിയ പാര്‍ട്ടിയെ തള്ളരുതെന്ന് ഗുലാം നബി ആസാദിനോട് അധീര്‍ രഞ്ജന്‍ ചൗധരി
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സമയം കളയുന്നത് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ബംഗാളില്‍ ഇന്ത്യന്‍ സെക്യുലര്‍ പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്ന മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രതികരണവുമായി അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തിയത്.

വ്യക്തിപരമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴുത്തുന്ന സമീപനം ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് നേതാക്കള്‍ ചെയ്യേണ്ടത്. അല്ലാതെ തങ്ങളെ വളര്‍ത്തിക്കൊണ്ടുവന്ന പാര്‍ട്ടിയെ തള്ളികളയുകയല്ല ചെയ്യേണ്ടതെന്നും അധീര്‍ രഞ്ജന്‍ ചൗധരി ട്വിറ്ററില്‍ കുറിച്ചു. ആനന്ദ് ശര്‍മ്മ, ഗുലാം നബി ആസാദ് എന്നിവരെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ചൗധരിയുടെ ട്വീറ്റ്.

കഴിഞ്ഞ ദിവസം മോദിയെ പോലുള്ള നേതാക്കന്മാരില്‍ അഭിമാനമുണ്ടെന്ന പ്രതികരണവുമായി ആസാദ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാളിലെ കോണ്‍ഗ്രസ്- ഐഎസ്എഫ് സഖ്യത്തിനെതിരെ ആനന്ദ് ശര്‍മ്മ വിമര്‍ശനം ഉയര്‍ത്തിയത്. ഇരുവരും ജി- 23 നേതാക്കളില്‍ ഉള്‍പ്പെടുന്നവരാണെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസില്‍ ശക്തമായ നേതൃത്വം ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കളെയാണ് ജി- 23 എന്ന് വിശേഷിപ്പിക്കുന്നത്.

മതനിരപേക്ഷത സംബന്ധിച്ച് ഗാന്ധിയും നെഹ്‌റുവും മുന്നോട്ടുവെച്ച കോണ്‍ഗ്രസിന്റെ പ്രത്യേയശാസ്ത്രങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് ബംഗാളില്‍ കോണ്‍ഗ്രസ്- ഐഎസ്എഫ് സഖ്യത്തിന്റേത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആനന്ദ് ശര്‍മ്മ ട്വിറ്ററിലൂടെ വിമര്‍ശനം ഉയര്‍ത്തിയത്. വിഷയം പാര്‍ട്ടി പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വര്‍ഗീയതയ്‌ക്കെതിരെ പോരാടണം. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടെ നിലപാട് അപമാനകരമാണെന്നുമായിരുന്നു ശര്‍മ്മയുടെ വിമര്‍ശനം.

Popular Stories

    Next Story