തരൂര്‍ പകരക്കാരനാകില്ല; ലോകസഭാ കക്ഷിനേതാവായി അധീര്‍ രഞ്ജന്‍ ചൗധരി തുടരും
ലോക്സഭാകക്ഷി നോതാവായി അധീര്‍ രഞ്ജന്‍ ചൗധരി തന്നെ തുടരുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ചേരുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വം ബുധാനാഴ്ച്ച യോഗം ചേര്‍ന്നിരുന്നിരുന്നു. ഇതില്‍ ലോക്സഭ കക്ഷി നേതൃസ്ഥാനത്ത് നിന്നും അധീര്‍ രഞ്ജനെ മാറ്റി നിയമിക്കുന്നതുള്‍പ്പെടെ ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും തല്ക്കാലം അദ്ദേഹം തന്നെ തുടര്‍ന്നാല്‍ മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു. അധീര്‍ രഞ്ജന്‍ ചൗധരിക്ക് പകരം ലോക്സഭ കക്ഷിനേതാവായി മുതിര്‍ന്ന നേതാക്കളായ ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗെഗോയി രണ്‍വീത് ബിട്ടു ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ […]
14 July 2021 4:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലോക്സഭാകക്ഷി നോതാവായി അധീര്‍ രഞ്ജന്‍ ചൗധരി തന്നെ തുടരുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ചേരുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വം ബുധാനാഴ്ച്ച യോഗം ചേര്‍ന്നിരുന്നിരുന്നു. ഇതില്‍ ലോക്സഭ കക്ഷി നേതൃസ്ഥാനത്ത് നിന്നും അധീര്‍ രഞ്ജനെ മാറ്റി നിയമിക്കുന്നതുള്‍പ്പെടെ ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും തല്ക്കാലം അദ്ദേഹം തന്നെ തുടര്‍ന്നാല്‍ മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
അധീര്‍ രഞ്ജന്‍ ചൗധരിക്ക് പകരം ലോക്സഭ കക്ഷിനേതാവായി മുതിര്‍ന്ന നേതാക്കളായ ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗെഗോയി രണ്‍വീത് ബിട്ടു ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇതില്‍ മാറ്റില്ലെന്നും വര്‍ഷകാല സമ്മേളനത്തില്‍ കക്ഷി നേതാവായി അധീര്‍ രഞ്ജന്‍ തന്നെ തുടരുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുകയായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണി ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ അധീറിനുപുറമേ രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി, സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ചീഫ് വിപ്പുമാരായ കൊടിക്കുന്നില്‍ സുരേഷ്, ജയറാം രമേഷ്, ഇരുസഭകളിലെയും ഉപനേതാക്കളായ ആനന്ദ് ശര്‍മ, ഗൗരവ് ഗൊഗോയി തുടങ്ങിയവരും എത്തിയിരുന്നു.
ALSO READ: ‘തലയിലെ ഇരുമുടിക്കെട്ട് താഴെയിട്ടാണ് സുരേന്ദ്രന് പോയത്…’; പരിഹാസത്തിന് ദീപ നിശാന്തിന്റെ മറുപടി
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും അധീര്‍ രഞ്ജനും തമ്മില്‍ നിലനിന്നിരുന്ന അസ്വാരസ്യം മൂലം തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹവുമായി ഒത്തുപോകുവാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തല്ക്കാലം അത്തരം തീരുമാനത്തിലേക്ക് പോകേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്.