‘പിന്നാക്ക വിഭാഗക്കാരുടെ വീട് സന്ദര്‍ശിക്കാം; പക്ഷെ ഹത്രാസില്‍ പോകാന്‍ സമയമില്ല’; അമിത്ഷാക്കെതിരെ ആഞ്ഞടിച്ച് അധിര്‍രജ്ഞന്‍ ചൗധരി
കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി അധിര്‍രജ്ഞന്‍ ചൗധരി. അമിത്ഷായ്ക്ക് സംസ്ഥാനത്തെ പിന്നാക്ക വിഭാഗക്കാരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി ഭക്ഷണം കഴിക്കാനുള്ള സമയമുണ്ടെന്നും എന്നാല്‍ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്താന്‍ സമയമുണ്ടായിരുന്നില്ലെന്നും അധിര്‍രജ്ഞന്‍ ചൗധരി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യം വെച്ചാണ് അമിത്ഷാ സംസ്ഥാനത്തെത്തിയതെന്നായിരുന്നു അധിര്‍രജ്ഞന്‍ ചൗധരിയുടെ വിമര്‍ശനം. കാര്‍ഷിക ബില്ലിനെതിരെ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത് […]

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി അധിര്‍രജ്ഞന്‍ ചൗധരി. അമിത്ഷായ്ക്ക് സംസ്ഥാനത്തെ പിന്നാക്ക വിഭാഗക്കാരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി ഭക്ഷണം കഴിക്കാനുള്ള സമയമുണ്ടെന്നും എന്നാല്‍ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്താന്‍ സമയമുണ്ടായിരുന്നില്ലെന്നും അധിര്‍രജ്ഞന്‍ ചൗധരി വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യം വെച്ചാണ് അമിത്ഷാ സംസ്ഥാനത്തെത്തിയതെന്നായിരുന്നു അധിര്‍രജ്ഞന്‍ ചൗധരിയുടെ വിമര്‍ശനം. കാര്‍ഷിക ബില്ലിനെതിരെ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചൗധരി. വ്യാഴാഴ്ച്ച അമിത്ഷാ ബംഗൂരയിലെ ഗ്രോത്രവിഭാഗക്കാരുടെ വീട് സന്ദര്‍ശിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.
ഗോത്ര വിഭാഗക്കാരുടെ വോട്ട് നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമിത്ഷാ ഇവിടെയെത്തിയത്. ഗോത്ര വിഭാഗക്കാര്‍ക്ക് ആധിപത്യമുള്ള ബംഗാളിലെ ജംഗല്‍മഹല്‍ പ്രദേശത്തിന്റെ ഭാഗമാണ് ജില്ല. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ സ്വാധീനമുണ്ടാക്കിയ മേഖല കൂടിയാണിത്.
‘ആഭ്യന്തര മന്ത്രിക്ക് എപ്പോഴും പിന്നാക്ക വിഭാഗക്കാരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ കഴിയും. പക്ഷെ അദ്ദേഹം ഹത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ വീട്ടില്‍ പോയോ, മറ്റേതെങ്കിലും ദളിതരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയോ’ അധിര്‍രജ്ഞന്‍ ചൗധരി ചോദിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവര്‍ ഭീകര ഭരണ അഴിച്ചു വിടുകയാണെന്നും ദളിതരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും ചൗധരി വിമര്‍ശിച്ചു.
- TAGS:
- Amit Shah