Top

വാക്സിൻ ഉൽപാദനത്തിന് 3000 കോടി അനുവദിച്ച് കേന്ദ്രം; നന്ദിയും അഭിനന്ദനവും അറിയിച്ച് അടാർ പൂനാവാല

കോവിഷീൽഡ്‌ വാക്സിൻ ഉത്പാദിപ്പിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടിന് 3000 കോടി രൂപയാണ് കേന്ദ്രം നൽകുക.

20 April 2021 5:23 AM GMT

വാക്സിൻ ഉൽപാദനത്തിന് 3000 കോടി അനുവദിച്ച് കേന്ദ്രം; നന്ദിയും അഭിനന്ദനവും അറിയിച്ച് അടാർ പൂനാവാല
X

ന്യൂ ഡൽഹി: വാക്സിൻ ഉൽപാദനത്തിനായി ധനസഹായം നൽകാനും പ്രായപൂർത്തിയായ എല്ലാ പൗരന്മാർക്കും വാക്സിൻ നൽകാനുമുള്ള കേന്ദ്ര ഉത്തരവിനെ പുകഴ്ത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട്. കേന്ദ്രത്തിന്റെ ഈ പുതിയ നയം മരുന്ന് ഉത്പാദനത്തെയും വിതരണത്തെയും സഹായിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ അടാർ പൂനാവാല പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ കമ്പനികളിൽ ഒന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്.

കോവിഷീൽഡ്‌ വാക്സിൻ ഉത്പാദിപ്പിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടിന് 3000 കോടി രൂപയാണ് കേന്ദ്രം നൽകുക. ഈ പശ്ചാത്തലത്തിലാണ് നന്ദിയും അഭിനന്ദനവും അറിയിച്ചു കൊണ്ടുള്ള അടാർ പൂനാവാലയുടെ പ്രതികരണം വന്നിട്ടുള്ളത്.

കൊവിഷീൽഡ്‌ വാക്സിൻ നിർമ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, വാക്സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനായി കേന്ദ്ര സര്‍ക്കാറില്‍ നിന്നും സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. ഒരു ഡസനോളം രാജ്യങ്ങളില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ആസ്ട്ര സെനിക്ക വാക്സിന്‍ വിതരണം ചെയ്യുന്നത്.

പ്രതിദിന കൊവിഡ് കേസുകൾ രാജ്യത്ത് കുത്തനെ ഉയരുന്നതിനിടെ മെയ് 1 മുതൽ 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്ത് തുടങ്ങാനായിരുന്നു കേന്ദ്രതീരുമാനം. പൊതുവിപണിയിലും വാക്‌സിന്‍ ലഭ്യമാക്കാന്‍ തീരുമാനമായിട്ടുണ്ട്. നിര്‍മ്മാതാക്കള്‍ പകുതി വാക്‌സിന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കും. രാജ്യത്തെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണ്ണായകമായ തീരുമാനം പുറത്തെത്തിയത്.

ഇന്ത്യയിലെ രണ്ട് കോവിഡ് വാക്സിൻ നിർമ്മാതാക്കൾക്ക് ജൂലൈ വരെ കേന്ദ്രം 100 ശതമാനം അഡ്വാൻസ് നൽകിയിട്ടുണ്ടെന്ന് ധനമന്ത്രാലയത്തിലെ മുതിർന്ന വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Popular Stories

    Next Story