Top

‘അദാനിമാരും അമിത് ഷായും വരാറുണ്ട്, രാഷ്ട്രീയം പറയാറില്ല’; തന്നേയും മുഖ്യമന്ത്രിയേയും ചേര്‍ത്ത് മുല്ലപ്പള്ളി അസത്യം പറയുന്നത് കോണ്‍ഗ്രസിന് മോശമെന്ന് മാധവ പൊതുവാള്‍

മുഖ്യമന്ത്രി പിണറായി വിജയനുമായി ഗൗതം അദാനി രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം തള്ളി പയ്യന്നൂര്‍ സ്വദേശിയായ ജ്യോതിഷി മാധവ പൊതുവാള്‍. രാജേഷ് അദാനി ഈയിടെ തന്നെ കാണാന്‍ വന്നത് കുടുംബത്തിന്റെ ജാതകം നോക്കാന്‍ വേണ്ടി മാത്രമാണെന്ന് മാധവ പൊതുവാള്‍ പറഞ്ഞു. ഒരു മാസം മുന്‍പ് വന്ന ജ്യോതിഷം നോക്കാന്‍ വന്ന ഗൗതം അദാനിയും തന്നെ കണ്ട ശേഷം അന്ന് തന്നെ തിരിച്ചുപോയി. എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നതുമുതല്‍ തിരിച്ചു യാത്ര അയക്കുന്നതുവരെ ഞാന്‍ ഒപ്പമുണ്ടായിരുന്നു. ഇതിനിടെ രാഷ്ട്രീയ ചര്‍ച്ചകള്‍ […]

2 April 2021 11:27 AM GMT

‘അദാനിമാരും അമിത് ഷായും വരാറുണ്ട്, രാഷ്ട്രീയം പറയാറില്ല’; തന്നേയും മുഖ്യമന്ത്രിയേയും ചേര്‍ത്ത് മുല്ലപ്പള്ളി അസത്യം പറയുന്നത് കോണ്‍ഗ്രസിന് മോശമെന്ന് മാധവ പൊതുവാള്‍
X

മുഖ്യമന്ത്രി പിണറായി വിജയനുമായി ഗൗതം അദാനി രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം തള്ളി പയ്യന്നൂര്‍ സ്വദേശിയായ ജ്യോതിഷി മാധവ പൊതുവാള്‍. രാജേഷ് അദാനി ഈയിടെ തന്നെ കാണാന്‍ വന്നത് കുടുംബത്തിന്റെ ജാതകം നോക്കാന്‍ വേണ്ടി മാത്രമാണെന്ന് മാധവ പൊതുവാള്‍ പറഞ്ഞു. ഒരു മാസം മുന്‍പ് വന്ന ജ്യോതിഷം നോക്കാന്‍ വന്ന ഗൗതം അദാനിയും തന്നെ കണ്ട ശേഷം അന്ന് തന്നെ തിരിച്ചുപോയി. എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നതുമുതല്‍ തിരിച്ചു യാത്ര അയക്കുന്നതുവരെ ഞാന്‍ ഒപ്പമുണ്ടായിരുന്നു. ഇതിനിടെ രാഷ്ട്രീയ ചര്‍ച്ചകള്‍ ഒന്നുമുണ്ടായിട്ടില്ല. മറ്റാരുമായും സംസാരിക്കാനുള്ള സാഹചര്യമുണ്ടായിട്ടില്ല. ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകക, വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുക, ജ്യോതിഷം നോക്കുക, കുടുംബ-ബിസിനസ് കാര്യങ്ങള്‍ പറയുക എന്നതിനപ്പുറം സംസാരമില്ല. 2011 മുതല്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ വരാറുണ്ട്. അമിത് ഷായും രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്ന് മാധവ പൊതുവാള്‍ പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറിനിടെയാണ് ജ്യോതിഷിയുടെ പ്രതികരണം.

ഇങ്ങനെയൊക്കെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ മോശമാണ്. ജനങ്ങള്‍ വിശ്വസിക്കുന്നവര്‍ ഇങ്ങനെ അസത്യം പറയുന്നത് ശരിയല്ല. പിണറായിയോട് വലിയ ബഹുമാനമാണ്. ശക്തനായ മനുഷ്യനാണ്. അദ്ദേഹം ഇവിടെ രാഷ്ട്രീയം പറയാന്‍ വന്നു എന്നൊക്കെ പറയുമ്പോള്‍ വലിയ വിഷമമുണ്ട്.

മാധവ പൊതുവാള്‍

മാധവ പൊതുവാള്‍ പറഞ്ഞത്

“ഞാന്‍ ജ്യോതിഷക്കാരനാണെങ്കിലും അദാനിയെ ഒരു കുടുംബ സുഹൃത്തായാണ് കാണുന്നത്. ഗൗതം അദാനിയുടെ അനുജനായ രാജേഷ് അദാനി അഞ്ച്-ആറ് പേര്‍ അടങ്ങുന്ന കുടുംബത്തോടൊപ്പമാണ് വന്നത്. അദാനിയും ഭാര്യയും മക്കളും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വന്നു. ഞാന്‍ തന്നെയാണ് സ്വീകരിച്ചത്. തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തില്‍ പോകേണ്ടതുകൊണ്ട് അവിടെ തൊഴുതിട്ട് പയ്യന്നൂരിലും തൊഴുതു. എന്റെ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച് വൈകുന്നേരം അവര്‍ പോയി. പക്ഷെ, അതിന്റെ ഇടയില്‍, അദ്ദേഹം പോകുന്നതുവരെ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. വൈകുന്നേരം തളിപ്പറമ്പ് അമ്പലത്തില്‍ തൊഴുത് എയര്‍പോര്‍ട്ടില്‍ വിടുന്നതുവരെ ഒപ്പമുണ്ട്. അതിനിടയില്‍ മറ്റൊരാളും ഞങ്ങളുടെ വീട്ടിലേക്ക് കടന്നിട്ടില്ല.

രാജേഷ് അദാനി

മുല്ലപ്പള്ളി രാമചന്ദ്രന്‍ വളരെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന മനുഷ്യനല്ലേ? അദ്ദേഹമിങ്ങനെ മറ്റുള്ളവരുടെ ഏതെങ്കിലും വാക്ക് കേട്ടിട്ട് പറയുന്നതില്‍ വിഷമമുണ്ട്. നമ്മള്‍ ബഹുമാനിക്കുന്ന മനുഷ്യനാണ് അദ്ദേഹം. ഇതിനുമുമ്പും അദ്ദേഹം ഇങ്ങനെയുള്ള വാക്കുകള്‍ പറഞ്ഞിട്ടുണ്ട്. ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തികള്‍ ഒന്നും അവിടേയും ഇവിടേയും ആലോചിക്കാതെ, സത്യസന്ധമായ കാര്യങ്ങള്‍ പറയണം. രാജേഷ് അദാനിയുടേയും കുട്ടികളുടേയും ജാതകമെല്ലാം നോക്കുന്നത് ഞാനാണ്. എത്രയോ കൊല്ലങ്ങളായിട്ട്. ഒന്ന് പയ്യന്നൂര്‍ വരണമെന്ന് അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. രാഷ്ട്രീയ ബന്ധങ്ങള്‍ക്ക് വേണ്ടി ഒരു വ്യക്തിയും എന്റെ വീട്ടില്‍ വന്നിട്ടില്ല. അതിനിടയില്‍ പിണറായി വിജയന്‍ സാര്‍ സംസാരിച്ചു എന്നൊക്കെ രാഷ്ട്രീയ നേതാക്കന്‍മാര്‍ അസത്യം വിളിച്ചു പറയുന്നത് ശരിയല്ല. അത് രാഷ്ട്രീയത്തിന് മോശമാണ്.

അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച്ച നടത്തിയിട്ടില്ല. ഒരു മാസം മുന്‍പ് ഗൗതം അദാനി വന്നിരുന്നു. ഇതേ പോലെ തന്നെ ഞാന്‍ എയര്‍പോര്‍ട്ടില്‍ പോയി സ്വീകരിച്ചു, അമ്പലങ്ങളില്‍ തൊഴുതു. അദ്ദേഹത്തിന് പയ്യന്നൂര്‍ രാജ രാജേശ്വരി ക്ഷേത്രത്തില്‍ അത്രയ്ക്ക് വിശ്വാസമാണ്. ആ വിശ്വാസം അദ്ദേഹം പുലര്‍ത്തിപോരുന്നു. അദ്ദേഹം വന്നു, തൊഴുതു. തിരിച്ചുകൊണ്ടുവിടുന്നതുവരെ മറ്റൊരാളും സംസാരിക്കാനില്ലാത്ത അവസഥയാണ്. അല്ലാതെ ഒരു രാഷ്ട്രീയ ആലോചനയ്ക്ക് സാഹചര്യമുണ്ടായിട്ടില്ല. എല്ലാ രാഷ്ട്രീയക്കാരും എനിക്ക് വേണ്ടപ്പെട്ടവരാണ്. ആരോടും വിരോധവും സ്‌നേഹവുമില്ല.

2011 മുതല്‍ അമിത് ഷാ അടക്കം എത്രയോ ആളുകള്‍ എന്റയടുത്ത് വരുന്നു. ഇവരെല്ലാം കേരള ജ്യോതിഷത്തില്‍ വിശ്വസിക്കുന്നുണ്ട്. ഉപദേശങ്ങള്‍ ഞാന്‍ കൊടുക്കുന്നുണ്ട്. ആ വിശ്വാസം കൊണ്ടാണ് അവര്‍ പിന്നേയും പിന്നേയും എന്റയടുത്ത് വരുന്നത്. അല്ലാതെ രാഷ്ട്രീയ വിഷയ ചര്‍ച്ചയ്ക്ക് ഞാനില്ല. ഒരു രാഷ്ട്രീയ വിഷയവും ഞങ്ങള്‍ ജ്യോതിഷത്തില്‍ ചര്‍ച്ച ചെയ്യാറില്ല. വെറും കുടുംബ വിഷയങ്ങളും ബിസിനസ് കാര്യങ്ങളുമല്ലാതെ മറ്റൊരു കാര്യവും ഇന്നുവരെ സംസാരിച്ചിട്ടില്ല. എല്ലാ രാഷ്ട്രീയക്കാരും എന്റെയടുത്ത് വരാറുണ്ട്. ആരും രാഷ്ട്രീയം സംസാരിക്കാന്‍ വന്നിട്ടില്ല. കേരളത്തിലെ രാഷ്ട്രീയത്തേക്കുറിച്ച് അമിത് ഷാ ഇതുവരെ സംസാരിച്ചിട്ടില്ല. ഞാന്‍ ഡല്‍ഹിയില്‍ പോകുമ്പോഴും അഹമ്മദാബാദില്‍

ഇങ്ങനെയൊക്കെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ മോശമാണ്. ജനങ്ങള്‍ വിശ്വസിക്കുന്നവര്‍ ഇങ്ങനെ അസത്യം പറയുന്നത് ശരിയല്ല. പിണറായിയോട് വലിയ ബഹുമാനമാണ്. ശക്തനായ മനുഷ്യനാണ്. അദ്ദേഹം ഇവിടെ രാഷ്ട്രീയം പറയാന്‍ വന്നു എന്നൊക്കെ പറയുമ്പോള്‍ വലിയ വിഷമമുണ്ട്.”

Next Story