Top

മഹാമാരിക്കിടെ ക്രിക്കറ്റ് പൂരം; ബി.സി.സി.ഐയ്‌ക്കെതിരേ വ്യാപക വിമര്‍ശനം, മാധ്യമങ്ങള്‍ ഐ.പി.എല്‍. റിപ്പോര്‍ട്ടിങ്ങില്‍ നിന്നു പിന്മാറുന്നു

രാജ്യം അതിതീവ്രമായ മഹാമാരിയില്‍പ്പെട്ട് ഉഴലുമ്പോള്‍ കോടികള്‍ ചിലവഴിച്ചു ക്രിക്കറ്റ് പൂരം നടത്തുന്നതിനെതിരേ വ്യാപക വിമര്‍ശനം. മുന്‍ ക്രിക്കറ്റ് താരങ്ങളും മറ്റു സെലിബ്രിറ്റികളുമടക്കം നിരവധിപ്പേരാണ് ബി.സി.സി.ഐയുടെ ഈ നിരുത്തരവാദപരമായ നിലപാടിനെതിരേ രംഗത്തു വരുന്നത്. ഏറ്റവും ഒടുവില്‍ ഓസ്‌ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റാണ് വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യ കടന്നുപോകുന്ന സങ്കടകരമായ ഈ സാഹചര്യത്തില്‍ ഐ.പി.എല്‍. ഇനിയും തുടരുന്നത് ശരിയാണോയെന്നാണ് ഗില്‍ക്രിസ്റ്റ് ആരാഞ്ഞത്. ട്വിറ്ററിലൂടെയാണ് ഗില്ലി പ്രതികരിച്ചത്. ”കോവിഡ് മഹാമാരിയെ നേരിടുന്ന ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ആശംസ നേരുന്നു. എല്ലാവര്‍ക്കു […]

25 April 2021 12:44 AM GMT

മഹാമാരിക്കിടെ ക്രിക്കറ്റ് പൂരം; ബി.സി.സി.ഐയ്‌ക്കെതിരേ വ്യാപക വിമര്‍ശനം, മാധ്യമങ്ങള്‍ ഐ.പി.എല്‍. റിപ്പോര്‍ട്ടിങ്ങില്‍ നിന്നു പിന്മാറുന്നു
X

രാജ്യം അതിതീവ്രമായ മഹാമാരിയില്‍പ്പെട്ട് ഉഴലുമ്പോള്‍ കോടികള്‍ ചിലവഴിച്ചു ക്രിക്കറ്റ് പൂരം നടത്തുന്നതിനെതിരേ വ്യാപക വിമര്‍ശനം. മുന്‍ ക്രിക്കറ്റ് താരങ്ങളും മറ്റു സെലിബ്രിറ്റികളുമടക്കം നിരവധിപ്പേരാണ് ബി.സി.സി.ഐയുടെ ഈ നിരുത്തരവാദപരമായ നിലപാടിനെതിരേ രംഗത്തു വരുന്നത്.

ഏറ്റവും ഒടുവില്‍ ഓസ്‌ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റാണ് വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യ കടന്നുപോകുന്ന സങ്കടകരമായ ഈ സാഹചര്യത്തില്‍ ഐ.പി.എല്‍. ഇനിയും തുടരുന്നത് ശരിയാണോയെന്നാണ് ഗില്‍ക്രിസ്റ്റ് ആരാഞ്ഞത്.

ട്വിറ്ററിലൂടെയാണ് ഗില്ലി പ്രതികരിച്ചത്. ”കോവിഡ് മഹാമാരിയെ നേരിടുന്ന ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ആശംസ നേരുന്നു. എല്ലാവര്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുന്നു. ഈ സാഹചര്യത്തിലും ഐ.പി.എല്‍. തുടരുകയാണ്. ഇതു ശരിയാണോ അതോ ഇപ്പോഴത്തെ ഭീതിജനകമായ അന്തരീക്ഷത്തില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ ഉപകരിക്കുന്നതാണോ” എന്നായിരുന്നു ഗില്‍ക്രിസ്റ്റിന്റെ ട്വീറ്റ്.

നേരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഐ.പി.എല്‍. തുടരുന്നതിലെ ആശങ്ക അറിയിച്ചിരുന്നു. നവാസുദ്ദീന്‍ സിദ്ധിഖി അടക്കമുള്ള ബോളിവുഡ് താരങ്ങളും വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ബി.സി.സി.ഐ. ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

അതേസമയം രാജ്യത്തെ ചില മാധ്യമങ്ങള്‍ ഐ.പി.എല്‍. റിപ്പോര്‍ട്ടിങ്ങില്‍ നിന്നു പിന്മാറാന്‍ തീരുമാനിച്ചു കഴിഞ്ഞു. സ്‌റ്റേഡിയങ്ങളില്‍ പോയി റിപ്പോര്‍ട്ട് ചെയ്യാന്‍ റിപ്പോര്‍ട്ടര്‍മാരെ അയയ്ക്കില്ലെന്ന് പ്രമുഖ ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് വ്യക്തമാക്കി. രാജ്യത്തെ പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റുകളും പ്രതിനിധികളെ അയയ്ക്കുന്നതില്‍ നിന്നു പിന്മാറിയേക്കുമെന്നു സൂചനയുണ്ട്.

Next Story

Popular Stories