Top

‘ഓക്‌സിജന്‍ കുറവാണ്, പക്ഷേ, വൈറസിനെ തോല്‍പിച്ച് തിരിച്ചുവരും’; കൊവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ നടി ശിഖയ്ക്ക് കൊവിഡ്

കൊവിഡ് വ്യാപനം രൂക്ഷമായതോടെ തന്റെ അഭിനയം ഒക്കെ നിര്‍ത്തിവെച്ച് നഴ്‌സിന്റെ കുപ്പായത്തിലേക്ക് വീണ്ടും എത്തുകയായിരുന്നു നടി ശിഖ മല്‍ഹോത്ര. കഴിഞ്ഞ ആറ് മാസമായി നടി കൊവിഡ് രോഗികളെ പരിചരിച്ച് വരികെയാണ്. ഇതിനിടെ തനിക്കും രോഗം പിടിപെട്ടു എന്ന വാര്‍ത്ത തന്റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ശിഖ. തന്റെ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണെന്നും ആശുപത്രിയില്‍ നിന്നുമുളള ചിത്രം പങ്ക് വെക്കുന്നത് ഈ രോഗത്തെ ഗൗരവമായി തന്നെ കാണണം എന്ന് അഭ്യര്‍ത്ഥിക്കാനുമാണ് എന്ന് നടി പറഞ്ഞു. പരമാവധി വീട്ടില്‍ […]

10 Oct 2020 6:31 AM GMT

‘ഓക്‌സിജന്‍ കുറവാണ്, പക്ഷേ, വൈറസിനെ തോല്‍പിച്ച് തിരിച്ചുവരും’; കൊവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ നടി ശിഖയ്ക്ക് കൊവിഡ്
X

കൊവിഡ് വ്യാപനം രൂക്ഷമായതോടെ തന്റെ അഭിനയം ഒക്കെ നിര്‍ത്തിവെച്ച് നഴ്‌സിന്റെ കുപ്പായത്തിലേക്ക് വീണ്ടും എത്തുകയായിരുന്നു നടി ശിഖ മല്‍ഹോത്ര. കഴിഞ്ഞ ആറ് മാസമായി നടി കൊവിഡ് രോഗികളെ പരിചരിച്ച് വരികെയാണ്. ഇതിനിടെ തനിക്കും രോഗം പിടിപെട്ടു എന്ന വാര്‍ത്ത തന്റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ശിഖ.

തന്റെ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണെന്നും ആശുപത്രിയില്‍ നിന്നുമുളള ചിത്രം പങ്ക് വെക്കുന്നത് ഈ രോഗത്തെ ഗൗരവമായി തന്നെ കാണണം എന്ന് അഭ്യര്‍ത്ഥിക്കാനുമാണ് എന്ന് നടി പറഞ്ഞു.

പരമാവധി വീട്ടില്‍ തന്നെ ഇരിക്കാന്‍ ശ്രമിക്കണം. എല്ലവരുടെയും പ്രാര്‍ഥനയും പിന്തുണയും എന്റെയൊപ്പം ഉണ്ട്. കൊറൊണയെ തോല്‍പിച്ച് ഉടന്‍ തന്നെ തിരിച്ചുവരും. ഇതുവരെ വാക്‌സിന്‍ ഒന്നും കണ്ടുപിടിച്ചിട്ടില്ല, വാക്‌സിന്‍ കണ്ടുപിടിക്കും വരെ സുരക്ഷ മുന്‍കരുതലുകളില്‍ വീഴ്ച്ചകള്‍ ഒന്നും വരുത്തരുത്. മാസ്‌ക് ധരിക്കാന്‍ മറക്കരുത്, കൈകള്‍ ഇടക്കിടെ വൃത്തിയായി കഴുകണം. എല്ലാവരുടെയും പ്രര്‍ഥനയ്ക്കും സ്‌നേഹത്തിനും നന്ദി.

ശിഖ മല്‍ഹോത്ര

വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കൊളേജ് ഡല്‍ഹിയില്‍ നിന്നാണ് ശിഖ തന്റെ നഴിസിംഗ് പഠനം പൂര്‍ത്തിയാക്കുന്നത്. ശേഷം അഞ്ച് വര്‍ഷക്കാലം ഡല്‍ഹി സഫ്ദര്‍ജങ്ങ് ആശുപത്രിയില്‍ ജോലി ചെയ്തിട്ടുമുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യം കണക്കിലെടുത്ത് രോഗികളെ പരിചരിക്കാന്‍ സ്വയം ഇറങ്ങിത്തിരിക്കുകയായിരുന്നു നടി. ഒപ്പം ഒരു നഴ്‌സ് എന്ന നിലയിലും കലാകാരി എന്ന നിലയിലും രാജ്യത്തെ സേവിക്കാന്‍ എന്നും താന്‍ ഉണ്ടാവുമെന്നും നടി വ്യക്തമാക്കി.

സഞ്ജയ് മിശ്രയുടെ ലൈഫ് ഇന്‍ സ്ലൗ, റണ്ണിങ്ങ് ശാജി, ഫാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശിഖ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ രോഗം എത്രയും വേഗം ഭേദമാകട്ടെ എന്ന ആശംസകളാണ് നിരവധി ആരാധകര്‍ പങ്ക് വെച്ചിരിക്കുന്നത്.

Popular Stories

    Next Story