Top

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന് പറയും. കോടതി വിധിയില്‍ ജഡ്ജിയെ മാറ്റണം എന്ന് പറഞ്ഞാല്‍ ഇത്തരം കേസുകളിലെ ഒരു നിര്‍ണായക വഴിത്തിരിവാകും ഇത്. കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഗണേഷ് കുമാറിന്റെ ഓഫിസ് സെക്രട്ടറിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും ഇന്ന് വിധി ഉണ്ടാകും. വിചാരണക്കോടതിയ്‌ക്കെതിരെ ഒക്ടോബര്‍ 15നാണ് പ്രോസിക്യൂഷന്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. കോടതി പക്ഷപാതിത്വപരമായി പൊരുമാറുന്നുവെന്നും കേസ് ഇതേ കോടതിയില്‍ തുടര്‍ന്നാല്‍ ഇരയായ നടിയ്ക്ക് […]

19 Nov 2020 8:20 PM GMT

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്
X

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന് പറയും. കോടതി വിധിയില്‍ ജഡ്ജിയെ മാറ്റണം എന്ന് പറഞ്ഞാല്‍ ഇത്തരം കേസുകളിലെ ഒരു നിര്‍ണായക വഴിത്തിരിവാകും ഇത്. കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഗണേഷ് കുമാറിന്റെ ഓഫിസ് സെക്രട്ടറിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും ഇന്ന് വിധി ഉണ്ടാകും.

വിചാരണക്കോടതിയ്‌ക്കെതിരെ ഒക്ടോബര്‍ 15നാണ് പ്രോസിക്യൂഷന്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. കോടതി പക്ഷപാതിത്വപരമായി പൊരുമാറുന്നുവെന്നും കേസ് ഇതേ കോടതിയില്‍ തുടര്‍ന്നാല്‍ ഇരയായ നടിയ്ക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന്‍ രേഖാമൂലം അറിയിക്കുകയായരുന്നു. ഇതിനുശേഷമുണ്ടായിരുന്ന നാല് സെഷനിലും സാക്ഷിവിസ്താരത്തിന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നത് കേസ് അനിശ്ചിതത്വത്തിലാകാന്‍ കാരണമാകുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശമുണ്ടെന്നാണ് വിചാരണക്കോടതി ചൂണ്ടിക്കാണിച്ചിരുന്നത്.

കേസ് പരിഗണിക്കുന്ന ജഡ്ജിനെ മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷനും മുന്നോട്ടുവെച്ചിരുന്നു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എ സുരേശന്‍ നല്‍കിയ അപേക്ഷയിലുണ്ട്.
കേസില്‍ 80 സാക്ഷികളെ വിസ്തരിച്ചെങ്കിലും ഈ രീതിയില്‍ വിചാരണ തുടര്‍ന്നിട്ട് കാര്യമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എട്ടാം പ്രതിയായ ദിലീപിന് വേണ്ടി മാത്രം 19 അഭിഭാഷകരാണ് കോടതിയിലെത്തിയത്. പ്രതിഭാഗം വിസ്താരം തടസ്സപ്പെടുത്താന്‍ പല രീതിയില്‍ ശ്രമിച്ചിട്ടും കോടതി ഇടപെട്ടില്ല.

അതേസമയം, ഈ കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും ഇന്ന് വിധി ഉണ്ടാകും. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി കൂടിയായ പ്രദീപ് കുമാറിനെ ബേക്കല്‍ പൊലീസ് ഇന്നലെ മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളുള്‍പ്പടെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും ജാമ്യാപേക്ഷയില്‍ കോടതി തുടര്‍ നടപടി സ്വീകരിക്കുക. ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു പ്രദീപ്കുമാര്‍ പറഞ്ഞ മൊഴി.

Popular Stories

    Next Story