”സ്ക്രീന്‍ വിട്ട് രജനികാന്ത് ഒന്നും ചെയ്തിട്ടില്ല; ആര് വോട്ട് ചെയ്യും”: രഞ്ജിനി
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയപാര്‍ട്ടി രൂപികരണ പ്രഖ്യാപനത്തില്‍ നിലപാട് വ്യക്തമാക്കി നടി രഞ്ജിനി. യാതൊരു രാഷ്ട്രീയപ്രവര്‍ത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കുമെന്ന് രഞ്ജിനി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവേഴ്സില്‍ ചോദിച്ചു. രജനികാന്ത് സ്വീകരിച്ച തീരുമാനം നല്ലതല്ലെന്നും രഞ്ജിനി പറഞ്ഞു. ”വ്യക്തിജീവിതത്തില്‍ രജനികാന്ത് നല്ല മനുഷ്യനാണ്. സ്ക്രീനില്‍ സൂപ്പര്‍ സ്റ്റാറുമാണ്്. എന്നാല്‍ സിനിമയില്‍ കാണുന്ന രാഷ്ട്രീയമല്ല യഥാര്ത്ഥത്തിലുള്ളത്്. വ്യത്യസ്തമാണ്. സ്ക്രീന്‍ വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ആര് വോട്ട് ചെയ്യും. വോട്ട് […]

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയപാര്‍ട്ടി രൂപികരണ പ്രഖ്യാപനത്തില്‍ നിലപാട് വ്യക്തമാക്കി നടി രഞ്ജിനി. യാതൊരു രാഷ്ട്രീയപ്രവര്‍ത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കുമെന്ന് രഞ്ജിനി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവേഴ്സില്‍ ചോദിച്ചു. രജനികാന്ത് സ്വീകരിച്ച തീരുമാനം നല്ലതല്ലെന്നും രഞ്ജിനി പറഞ്ഞു.
”വ്യക്തിജീവിതത്തില്‍ രജനികാന്ത് നല്ല മനുഷ്യനാണ്. സ്ക്രീനില്‍ സൂപ്പര്‍ സ്റ്റാറുമാണ്്. എന്നാല്‍ സിനിമയില്‍ കാണുന്ന രാഷ്ട്രീയമല്ല യഥാര്ത്ഥത്തിലുള്ളത്്. വ്യത്യസ്തമാണ്. സ്ക്രീന്‍ വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ആര് വോട്ട് ചെയ്യും. വോട്ട് ചെയ്യണമെന്ന് ആര് പറയും. ജനം ഒന്ന് ആലോചിക്കും അക്കാര്യം. എംജിആര്‍ കാലത്തെ രാഷ്ട്രീയമല്ല ഇന്ന്. 60-70 കാലത്ത് എംജിആറിന് അത് നേടാന്‍ സാധിച്ചു. എന്നാല്‍ ഇന്ന് ടെക്നോളജിയുടെ ലോകമാണ്. ആളുകളില്‍ ഭൂരിഭാഗവും വിദ്യാഭ്യാസമുള്ളവരാണ്. ആര് ഭരിക്കണമെന്ന് യുവാക്കളാണ് തീരുമാനിക്കുക. ഒരു രാഷ്ടീയകാരന് വേണ്ടത് തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ്. എന്നാല്‍ രജനികാന്ത് എന്താണ് ചെയ്തത്?. രാഷ്ട്രീയത്തിലേക്ക് ഇന്ന് വരും, നാളെ വരും, ഇല്ല വരുന്നില്ല. എത്ര തവണയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രഖ്യാപനങ്ങള്‍ വെറും കോമഡിയായി മാറി. തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്ത ഒരാള്‍ രാഷ്ടീയത്തില്‍ വരുന്നത് ബുദ്ധിമുട്ടാണ്.”-രഞ്ജിനി പറഞ്ഞു
”2017ല്‍ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം എന്തെങ്കിലും ചെയ്ത് തുടങ്ങണമായിരുന്നു. അന്ന് മുതല്‍ തന്നെ താഴേത്തട്ടില്‍ നിന്ന് അദ്ദേഹം പ്രവര്‍ത്തനം ആരംഭിക്കണമായിരുന്നു. ഇപ്പോള്‍ ആറാം മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നു. ഇനി എന്ത് ചെയ്യാനാണ്.? ഇനി എല്ലാം ശരിയാക്കാമെന്ന് പറയാന്‍ പറ്റുമോ.? അതുകൊണ്ട് തന്നെ രജനികാന്ത് സ്വീകരിച്ച നിലപാട് നല്ലതല്ലെന്ന് തോന്നുന്നു. ഇന്നത്തെ ദിവസം നാട് നേരിടുന്ന ദുരന്തം ബുറേവി ചുഴലിക്കാറ്റാണ്. പ്രത്യേകിച്ച് തമിഴ്നാട്ടില്‍, ജനങ്ങള്‍ ഭയത്തിലാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആലോചിച്ച് പേടിയിലാണ് അവര്‍. എന്നാല്‍ രജനി ഇന്ന് വന്ന് ഒരു പാര്‍ട്ടി രൂപികരണ പ്രഖ്യാപനം നടത്തി പോയി. ജനങ്ങളെ സഹായിക്കാന്‍ എത്തുന്നുവെന്ന് പറഞ്ഞിട്ട്, അദ്ദേഹം ബുറേവിയെ പറ്റി ഒരു വാക്ക്് ജനങ്ങളോട് പറഞ്ഞില്ല.”-രഞ്ജിനി പറഞ്ഞു