Top

‘ഇത് പ്രതീക്ഷിച്ച വിധി, ലജ്ജിച്ച് തലകുനിക്കുന്നു’; ബാബ്‌റി വിധിയില്‍ രഞ്ജിനി

ന്യൂദല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ ഇപ്പോള്‍ പ്രതികരിച്ച് നടി രഞ്ജിനി. പുറത്ത് വന്ന വിധി പ്രതീക്ഷിച്ചതാണെന്നും കഴിഞ്ഞ 28 വര്‍ഷമായി നമ്മെ മണ്ടന്‍മാരാക്കുകയായിരുന്നുവെന്നുമാണ് രഞ്ജിനിയുടെ പ്രതികരണം. ലജ്ജിച്ച് തലക്കുനിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. I bow my head??‍♀️??‍♀️??‍♀️ Posted by Ranjini Sasha Selvarajoo on Wednesday, 30 September 2020 കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടാണ് കോടതി ഉത്തരവ്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി തീരുമാനിച്ചാണ് എന്ന് കരുതാന്‍ തെളിവില്ലെന്നും വിധിയില്‍ പറയുന്നു. കേസില്‍ പ്രതികളായി […]

30 Sep 2020 12:14 PM GMT

‘ഇത് പ്രതീക്ഷിച്ച വിധി, ലജ്ജിച്ച് തലകുനിക്കുന്നു’; ബാബ്‌റി വിധിയില്‍ രഞ്ജിനി
X

ന്യൂദല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ ഇപ്പോള്‍ പ്രതികരിച്ച് നടി രഞ്ജിനി. പുറത്ത് വന്ന വിധി പ്രതീക്ഷിച്ചതാണെന്നും കഴിഞ്ഞ 28 വര്‍ഷമായി നമ്മെ മണ്ടന്‍മാരാക്കുകയായിരുന്നുവെന്നുമാണ് രഞ്ജിനിയുടെ പ്രതികരണം. ലജ്ജിച്ച് തലക്കുനിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

I bow my head??‍♀️??‍♀️??‍♀️

Posted by Ranjini Sasha Selvarajoo on Wednesday, 30 September 2020

കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടാണ് കോടതി ഉത്തരവ്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി തീരുമാനിച്ചാണ് എന്ന് കരുതാന്‍ തെളിവില്ലെന്നും വിധിയില്‍ പറയുന്നു. കേസില്‍ പ്രതികളായി ചേര്‍ക്കപ്പെട്ട 32 മുപ്പത്തിരണ്ട് പേരെയാണ് കോടതി വെറുതെ വിട്ടത്. ഇതില്‍ ബിജെപി മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍ എന്നിവര്‍ ഈ പട്ടികയിലുണ്ടായിരുന്നു.

സിബിഐ പ്രതികള്‍ക്കെതിരെ നല്‍കിയ തെളിവുകള്‍ ശക്തമല്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണ്. അല്ലാതെ ആസൂത്രിതമല്ലെന്നാണ് കോടതി വിലയിരുത്തിയത്. എല്‍കെ അദ്വാനി ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് ശ്രമിച്ചതെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അശോക് സിംഗാള്‍ രാം ലല്ല സംരക്ഷിക്കാനാണ് ശ്രമിച്ചത്. നേരിട്ട് അശോക് സിംഗാളും ജനക്കൂട്ടത്തെ ഇളക്കിവിടാന്‍ ശ്രമിച്ചില്ലെന്നും വിധിയില്‍ പറയുന്നു.

ഇരുപ്പത്തെട്ട് വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്. അയോധ്യയിലെ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷമാകാനിരിക്കെയാണ് ബാബരി മസ്ജിദ് ധ്വംസന കേസിലെ വിധി വന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉയര്‍ന്ന് വന്ന രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി എല്‍കെ അദ്വാനി നടത്തിയ രഥയാത്രയെ തുടര്‍ന്നായിരുന്നു തകര്‍ക്കപ്പെട്ടത്.

Popular Stories

    Next Story