നടി രാധയും സംവിധായകന് വിനു കരിയത്തും ബിജെപിയില്‍; സ്വീകരിച്ച് അമിത് ഷാ
പ്രശസ്ത നടി രാധയും സംവിധായകന് വിനു കരിയത്തും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിച്ച വിജയയാത്രയുടെ സമാപനവേദിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇരുവരെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. നടന് ദേവന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടിയും ബിജെപിയില്‍ ലയിച്ചു. അമിത് ഷായാണ് ദേവന് ബിജെപി പതാക നല്കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അധ്യക്ഷനുമായ പന്തളം പ്രതാപന്, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന് കെ.വി ബാലകൃഷ്ണന് എന്നിവരും വേദിയില്‍ […]

പ്രശസ്ത നടി രാധയും സംവിധായകന് വിനു കരിയത്തും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിച്ച വിജയയാത്രയുടെ സമാപനവേദിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇരുവരെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. നടന് ദേവന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടിയും ബിജെപിയില്‍ ലയിച്ചു. അമിത് ഷായാണ് ദേവന് ബിജെപി പതാക നല്കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അധ്യക്ഷനുമായ പന്തളം പ്രതാപന്, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന് കെ.വി ബാലകൃഷ്ണന് എന്നിവരും വേദിയില്‍ വച്ച് ബിജെപി അംഗത്വം സ്വീകരിച്ചു. 17 വര്‍ഷം കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടുവന്ന പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവന് പറഞ്ഞു. സിനിമയില്‍ വന്ന ശേഷം രാഷ്ട്രീയത്തില്‍ വന്ന ആളല്ല താന്‍ എന്നും കോളേജ് കാലം തൊട്ടേ താന്‍ കെഎസ്യു പ്രവര്‍ത്തകനായിരുന്നുവെന്നും ദേവന് വേദിയില്‍ പറഞ്ഞു.
യാത്രയുടെ സമാപനച്ചടങ്ങില്‍ കേരളത്തെ ഇകഴ്ത്തി രൂക്ഷവിമര്‍ശനമാണ് കെ സുരേന്ദ്രന് നടത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണെന്നാണ് സുരേന്ദ്രന് ശംഖുമുഖത്തെ പരിപാടിയില്‍ പറഞ്ഞത്. സുരേന്ദ്രന് പറഞ്ഞത് ഇങ്ങനെ:
”നവോത്ഥാന നായകന്മാര് സ്വപ്നം കണ്ട ഒരു കേരളമുണ്ട്. അത് ഇന്നത്തെ കേരളമല്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കേരളത്തെ തീവ്രവാദികളുടെയും വര്‍ഗീയവാദികളുടെയും തൊഴിലില്ലാത്തവരുടെയും നാടാക്കി മാറ്റി. എല്ലാ കാര്യങ്ങള്‍ക്കും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന നാടായി കേരളത്തെ മാറ്റി. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭരിക്കുന്ന പിണറായി വിജയന് സര്‍ക്കാര്‍ പിആര്‍ പ്രചരങ്ങളിലൂടെ പറയുന്നത് നമ്പര്‍ വണ്‍ കേരളമെന്നാണ്. എന്തിലാണ് കേരളം നമ്പര്‍ വണ്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഇവിടെയാണ്. ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ കേരളത്തിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആദിവാസികളും ദളിതരും പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതല്‍ മതഭീകരവാദികളുടെ അക്രമണം നടക്കുന്ന സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ഐഎസ്ഐഎസിലേക്ക് പറഞ്ഞുവിടുന്ന സംസ്ഥാനം, ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്ത് സിറിയിലേക്ക് അയക്കുന്ന സംസ്ഥാനവും കേരളമാണ്. ഇതിന് വേണ്ടിയാണോ ഇടതിനെയും വലതിനെയും പിന്തുണച്ചത്.”