‘ഇലക്ഷന് വേണ്ടി അക്കൗണ്ട് തുറക്കാന്‍ നന്ദകുമാര്‍ പറഞ്ഞു, പക്ഷെ പണം കൈയ്യില്‍ നിന്ന് ചെലവായി’; പിന്മാറാന് ഒരുങ്ങിയിരുന്നെന്ന് പ്രിയങ്ക
ഇഎംസിസി പ്രസിഡന്റും കുണ്ടറയിലെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായിരുന്ന ഷിജു വര്‍ഗീസ് ആസൂത്രണം ചെയ്ത സ്വന്തം വാഹനത്തിനു നേരെയുള്ള പെട്രോള്‍ ബോംബാക്രമണക്കേസില്‍ തന്നെ ചോദ്യംചെയ്തത് ഒരു പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളെന്ന നിലയില്‍ മാത്രമാണെന്ന് നടി പ്രിയങ്ക. പാര്‍ട്ടിയിലെ മറ്റ് പ്രവര്‍ത്തകരെയും സ്ഥാനാര്‍ത്ഥികളെയും ചോദ്യം ചെയ്തിരുന്നെന്നും താന്‍ സെലിബ്രറ്റി ആയതു കൊണ്ടാണ് വലിയ രീതിയില്‍ വാര്‍ത്തയായതെന്നും പ്രിയങ്ക പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവി സെലിബ്രറ്റി ലോക്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടി. ഡിഎസ്ജെപിയില് നിന്നും തനിക്ക് തെരഞ്ഞെടുപ്പില്‍ വലിയ പിന്തുണ ലഭിച്ചല്ലെന്നും […]
1 Jun 2021 6:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇഎംസിസി പ്രസിഡന്റും കുണ്ടറയിലെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായിരുന്ന ഷിജു വര്‍ഗീസ് ആസൂത്രണം ചെയ്ത സ്വന്തം വാഹനത്തിനു നേരെയുള്ള പെട്രോള്‍ ബോംബാക്രമണക്കേസില്‍ തന്നെ ചോദ്യംചെയ്തത് ഒരു പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളെന്ന നിലയില്‍ മാത്രമാണെന്ന് നടി പ്രിയങ്ക. പാര്‍ട്ടിയിലെ മറ്റ് പ്രവര്‍ത്തകരെയും സ്ഥാനാര്‍ത്ഥികളെയും ചോദ്യം ചെയ്തിരുന്നെന്നും താന്‍ സെലിബ്രറ്റി ആയതു കൊണ്ടാണ് വലിയ രീതിയില്‍ വാര്‍ത്തയായതെന്നും പ്രിയങ്ക പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവി സെലിബ്രറ്റി ലോക്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടി.
ഡിഎസ്ജെപിയില് നിന്നും തനിക്ക് തെരഞ്ഞെടുപ്പില്‍ വലിയ പിന്തുണ ലഭിച്ചല്ലെന്നും തന്നെ സ്ഥാനാര്‍ത്ഥിയാക്കിയ പാര്‍ട്ടി കണ്‍വീനര്‍ നന്ദകുമാര്‍ തെരഞ്ഞടുപ്പ് ചെലവിന് പണം തരാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും പണം ലഭിച്ചില്ലെന്നും പ്രിയങ്ക പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ സംഭവിച്ച കാര്യങ്ങളും പ്രിയങ്ക തുറന്നു പറഞ്ഞു.
‘എന്റെ അക്കൗണ്ടിലേക്ക് കോടികള്‍ വന്നെന്നും ഹെലികോപ്ടര്‍ ഓഫര്‍ ചെയ്തെന്നൊക്കെ ഞാന്‍ മൊഴിയില്‍ പറഞ്ഞിട്ടില്ല. ചിലപ്പോള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ഉണ്ടായിട്ടുണ്ടാവും. മറ്റുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് അങ്ങനെ കൊടുത്തിട്ടുമുണ്ടാവും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവായതില്‍ കുറച്ചു കൂടി തുക എനിക്ക് കിട്ടാനുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളും മറ്റും പാര്‍ട്ടിയും കണ്‍വീനറായ നന്ദകുമാറും ചെയ്യുമെന്നായിരുന്നു കരുതിയത്. പക്ഷെ ഓരോ തവണയും പണം തരുന്നത് വൈകിത്തുടങ്ങി. പൈസ കൈയ്യില്‍ നിന്ന് എടുത്ത് കൊടുക്കേണ്ടി വന്നപ്പോഴാണ് ചിന്തിക്കുന്നത്. നമ്മുടെ വീട്ടില്‍ നിന്നൊന്നും നമുക്ക് തെരഞ്ഞെടുപ്പിന് പൈസ തന്നു സഹായിക്കാന്‍ പോവുന്നില്ല. കോടികള്‍ തന്നെന്നൊക്കെ വെറുതെ പറയുന്നതാണ്. എനിക്ക് ഏഴ് ലക്ഷം രൂപ ചെലവായിട്ടുണ്ട്. നാലു ലക്ഷം രൂപ ബാങ്ക് മുഖേന ലഭിച്ചു. അത് ചെലവാക്കിയതിന് കൃത്യമായ കണക്കുണ്ട്. ഇലക്ഷനാവുമ്പോള്‍ വലിയ ചെലവുണ്ടാവും,’ പ്രിയങ്ക പറയുന്നു.
‘നന്ദകുമാറാണ് പൈസ എത്തിക്കാമെന്ന് പറഞ്ഞത്. ഇലക്ഷന് വേണ്ടി അക്കൗണ്ട് തുടങ്ങാന്‍ പറഞ്ഞു. അതില്‍ ഇതുവരെ ഒരു പൈസ പോലും വന്നിട്ടില്ല. നമുക്ക് ഒരു ബൂത്ത് പോലും അരൂര്‍ മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല. ഞാന്‍ കുറച്ചു സമയത്തിനുള്ളില്‍ കുറച്ചു വീടുകളിലും ഷോപ്പുകളിലും കയറി ഉണ്ടാക്കിയ വോട്ടു മാത്രമേ ഉള്ളൂ. പല തവണ നോമിനേഷന് പിന്‍വലിക്കാന്‍ ആലോചിച്ചതാണ്. അപ്പോഴും ഇങ്ങനെയൊരു പ്രശ്നത്തിലേക്കാണ് പോവുന്നതെന്ന് നമ്മള്‍ക്കറിയില്ല. എന്നാല്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് കൂടി ബുദ്ധുമുട്ടാണ്ടവരുതെന്ന് കരുതിയാണ് പിന്മാറാതിരുന്നത്. ഞാന്‍ കാരണം മറ്റുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവരുതെന്ന് കരുതിയാണ് മുന്നോട്ട് പോയത്. എന്നാല്‍ പാര്‍ട്ടിയില്‍ വന്നത് തെറ്റായ തീരുമാനമാണെന്ന തോന്നിയിട്ടില്ല. അരൂരില്‍ ഡിഎസ്ജെപിയുടെ നേതാക്കള്‍ ഒരാള്‍ പോലും വന്നിട്ടില്ല,’ പ്രിയങ്ക പറഞ്ഞു.