Top

ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോ?; പ്രവീണയുടെ പ്രതികരണം ഇങ്ങനെ

നിയമസഭ തെരഞ്ഞെടുപ്പില്‍ നടി പ്രവീണ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഏതെങ്കിലും നിയോജക ണ്ഡലങ്ങളില്‍ ബിജെപി നേതൃത്വം പ്രവീണയെ പരിഗണിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. റിപ്പോര്‍ട്ടുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമിടെ വ്യക്തമായി മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയേക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് പ്രവീണ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു. രാഷ്ട്രീയത്തെ കുറിച്ച് ഒരു അവബോധവുമില്ലാത്ത വ്യക്തിയാണ് താന്‍, നിലവില്‍ അത്തരത്തിലുള്ള ഓഫറുകള്‍ ഒന്നും വന്നിട്ടില്ലെന്നുമാണ് പ്രവീണ പറഞ്ഞത്. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. കൊടി വെച്ച […]

23 Jan 2021 10:30 AM GMT

ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോ?; പ്രവീണയുടെ പ്രതികരണം ഇങ്ങനെ
X

നിയമസഭ തെരഞ്ഞെടുപ്പില്‍ നടി പ്രവീണ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഏതെങ്കിലും നിയോജക ണ്ഡലങ്ങളില്‍ ബിജെപി നേതൃത്വം പ്രവീണയെ പരിഗണിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. റിപ്പോര്‍ട്ടുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമിടെ വ്യക്തമായി മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയേക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് പ്രവീണ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു.

രാഷ്ട്രീയത്തെ കുറിച്ച് ഒരു അവബോധവുമില്ലാത്ത വ്യക്തിയാണ് താന്‍, നിലവില്‍ അത്തരത്തിലുള്ള ഓഫറുകള്‍ ഒന്നും വന്നിട്ടില്ലെന്നുമാണ് പ്രവീണ പറഞ്ഞത്. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. കൊടി വെച്ച കാറില്‍ പോകുന്ന എന്നെ ആലോചിച്ച് നോക്കിയപ്പോള്‍ രസം തോന്നിയെന്നും പ്രവീണ പറഞ്ഞു.

എന്നെ ഇന്ന് കാലത്ത് മുതല്‍ ഒരുപാട് പേര്‍ വിളിച്ച് ചോദിച്ചു. വെറുതെ ആരോ കൊടുത്തതാണെന്ന് തോന്നുന്നു. അത് ആരാ കൊടുത്തതെന്ന് കണ്ടു പിടിച്ചാല്‍ കൊള്ളാമായിരുന്നു. എനിക്ക് ഇതുവരെ അത്തരത്തിലുള്ള ഓഫറുകള്‍ ഒന്നും വന്നിട്ടില്ല. പിന്നെ ഞാന്‍ ഇങ്ങനെ ആലോചിച്ച് നോക്കി. കൊടി വെച്ച കാറില്‍ എംഎല്‍എ ആയി പോകുന്ന രംഗം. നല്ല രസമുണ്ട്. പക്ഷെ രാഷ്ട്രീയത്തെ പറ്റി ഒരു അവബോധവുമില്ലാത്ത വ്യക്തിയാണ് ഞാന്‍. എനിക്ക് ഭയമാണ്. രാഷ്ട്രീയത്തില്‍ നല്ലത്തരങ്ങളും കള്ളത്തരങ്ങളുമെല്ലാമുണ്ട്. അതെല്ലാം കണ്ടിരിക്കാന്‍ രസമാണ്. പക്ഷെ അതിനുള്ളിലേക്ക് ഇറങ്ങി ചെല്ലാന്‍ എന്നെ പോലൊരു കലാകാരിക്ക് കഴിയില്ല.

പ്രവീണ

ഭാവിയില്‍ താന്‍ മത്സരിക്കുമോ എന്ന് അറിയില്ല. വിവാഹം കഴിഞ്ഞ സമയത്ത് ഇനി അഭിനയിക്കുന്നില്ല എന്നാണ് തീരുമാനിച്ചത്. എന്നാല്‍ അതിന് ശേഷം നിരവധി നല്ല ഓഫറുകളാണ് എനിക്ക് വന്നത്. നമ്മുടെ തീരുമാനങ്ങള്‍ മാറി മാറിയിരിക്കും. ഓരോ സമയത്തെ സാഹചര്യങ്ങളാണ് നമ്മളെ കൊണ്ട് ഓരോ തീരുമാനങ്ങള്‍ എടുപ്പിക്കുന്നതെന്നും പ്രവീണ പറഞ്ഞു.

മലയാളത്തില്‍ സീരിയലുകളിലും സിനിമകളിലും സജ്ജീവമല്ലെങ്കിലും മറ്റ് ഭാഷകളില്‍ തിരക്കുകളിലാണ് പ്രവീണ. തെലുങ്കില്‍ ശരത്ത് കുമാറിനൊപ്പം ഒരു വെബ്ബ് സീരീസിലാണ് പ്രവീണ ഇപ്പോള്‍ അഭിനയിക്കുന്നത്. വിജയ് സേതുപതി നായകനാവുന്ന തമിഴ് ചിത്രത്തിലും താരം പ്രധാന വേഷം ചെയ്യുന്നുണ്ട്. അതിന് പുറമെ രണ്ട് തമിഴ് സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ ‘സുമേഷ് ആന്റ് രമേഷ്’ എന്ന ചിത്രം റിലീസിന് കാത്തിരിക്കുകയാണ്. ബാലു വര്‍ഗീസ്, ശ്രീനാഥ് ഭാസി, സലീം കുമാര്‍ പ്രവീണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

സംവിധായകന്‍ രാജസേനനും ബിജെപി ഇത്തവണ സീറ്റ് നല്‍കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെടുമങ്ങാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു രാജസേനന്‍. രാജ്യസഭ അംഗവും നടനുമായ സുരേഷ് ഗോപിയെ മത്സരിക്കാനും ബിജെപി നേതൃത്വം ശ്രമിച്ചിരുന്നു. എന്നാല്‍ മത്സരിരക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നടന്‍ കൃഷ്ണ കുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. തിരുവനന്തപുരം ജില്ലയിലാണ് കൃഷ്ണ കുമാറിനെ പരിഗണിക്കുന്നത്.

തെരഞ്ഞെടുപ്പടുക്കുമ്പോള്‍ സിനിമ സീരിയല്‍ രംഗത്ത് നിന്നുള്ള നിരവധി പേരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഉയര്‍ന്ന് വരുന്നത്. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നു എന്ന വാര്‍ത്തകളും വന്നിരുന്നു. പിന്നീട് ധര്‍മ്മജനെ സ്ഥാനാര്‍ത്ഥിയാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇത്തരത്തില്‍ നടീ നടന്‍മാരുടെ പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

Next Story