Top

കാൻസറിനെ അതിജീവിച്ച് നസിഫ അലി; വീണ്ടും സിനിമയിലേക്ക് മടങ്ങുന്നു

നടിയും രാഷ്‍ട്രീയ പ്രവർത്തകയുമായ നസിഫ അലി അഭിനയ രം​ഗത്തേക്ക് മടങ്ങി വരുന്നു. കാൻസർ ബാധിച്ചതിന് ശേഷം താരം സിനിമകളിൽ നിന്നും മറ്റ് പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിന്നിരുന്നു. എന്നാൽ കാൻസറിനെ അതിജീവിച്ച നസിഫ അലി പുതിയ സിനിമയുടെ ചിത്രീകരണത്തിനായി തയ്യാറെടുക്കുകയാണ്. 2018ലാണ് താരത്തിന് കാൻസർ സ്ഥിരീകരിക്കുന്നത്. അതിന് ശേഷം ഇതാദ്യമായാണ് ഒരു സിനിമയിൽ അഭിനയിക്കുന്നത്. കുറെക്കാലങ്ങൾക്ക് ശേഷമാണ് ഒരു തിരക്കഥ വായിക്കുന്നത്. ഒരു സിനിമയിൽ അഭിനയിക്കാൻ വേണ്ടി ഞാൻ മുംബൈക്ക് പോകുകയാണെന്നും താരം അറിയിച്ചു. വിവരം അറിഞ്ഞ് […]

29 July 2021 7:21 AM GMT
ഫിൽമി റിപ്പോർട്ടർ

കാൻസറിനെ അതിജീവിച്ച് നസിഫ അലി; വീണ്ടും സിനിമയിലേക്ക് മടങ്ങുന്നു
X

നടിയും രാഷ്‍ട്രീയ പ്രവർത്തകയുമായ നസിഫ അലി അഭിനയ രം​ഗത്തേക്ക് മടങ്ങി വരുന്നു. കാൻസർ ബാധിച്ചതിന് ശേഷം താരം സിനിമകളിൽ നിന്നും മറ്റ് പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിന്നിരുന്നു. എന്നാൽ കാൻസറിനെ അതിജീവിച്ച നസിഫ അലി പുതിയ സിനിമയുടെ ചിത്രീകരണത്തിനായി തയ്യാറെടുക്കുകയാണ്.

2018ലാണ് താരത്തിന് കാൻസർ സ്ഥിരീകരിക്കുന്നത്. അതിന് ശേഷം ഇതാദ്യമായാണ് ഒരു സിനിമയിൽ അഭിനയിക്കുന്നത്. കുറെക്കാലങ്ങൾക്ക് ശേഷമാണ് ഒരു തിരക്കഥ വായിക്കുന്നത്. ഒരു സിനിമയിൽ അഭിനയിക്കാൻ വേണ്ടി ഞാൻ മുംബൈക്ക് പോകുകയാണെന്നും താരം അറിയിച്ചു. വിവരം അറിഞ്ഞ് നിരവധി പേർ താരത്തിന് ആശംസകൾ അറിയിച്ചിരുന്നു.

ജുനൂൺ, ആതങ്ക്, മേജർ സാബ്, യേ സിന്ദഗി ക സഫർ എന്നിവയാണ് നസിഫ അലിയുടെ പ്രധാന ചിത്രങ്ങളിൽ ചിലത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയുടെയാണ് നസിഫ രാഷ്‌ട്രീയ പ്രവർത്തനം നടത്തിയിരുന്നത്. 64കാരിയാണ് നഫിസ അലി.

Next Story