കൊച്ചിയില്‍ യുവനടിയെ അപമാനിച്ചവര്‍ ഇവരാണ്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്
കൊച്ചി ലുലു മാളില്‍ യുവനടിയെ അപമാനിച്ച യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. മെട്രോ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇവര്‍ ലുലു മാളിലേക്ക് എത്തിയത് മെട്രോ റെയില്‍ വഴിയാണ്. സംഭവശേഷവും ഇവര്‍ മെട്രോയില്‍ തന്നെ സൗത്ത് സ്റ്റേഷനിലേക്ക് പോയി. ഇതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. രണ്ടു പേര്‍ക്കും പ്രായം 25 വയസില്‍ താഴെയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലേക്കും ദൃശ്യങ്ങള്‍ അയച്ചു. യുവാക്കള്‍ […]

കൊച്ചി ലുലു മാളില്‍ യുവനടിയെ അപമാനിച്ച യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. മെട്രോ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇവര്‍ ലുലു മാളിലേക്ക് എത്തിയത് മെട്രോ റെയില്‍ വഴിയാണ്. സംഭവശേഷവും ഇവര്‍ മെട്രോയില്‍ തന്നെ സൗത്ത് സ്റ്റേഷനിലേക്ക് പോയി. ഇതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. രണ്ടു പേര്‍ക്കും പ്രായം 25 വയസില്‍ താഴെയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലേക്കും ദൃശ്യങ്ങള്‍ അയച്ചു. യുവാക്കള്‍ നഗരത്തിലെ മറ്റു സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടോയെന്ന് അറിയാന്‍ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. എറണാകുളം ജില്ല വിടാന്‍ ഇവര്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിച്ചോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നടിയെ അപമാനിച്ചത് ഇവര്‍ തന്നെയാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പൊലീസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

കഴിഞ്ഞദിവസമായിരുന്നു യുവനടിയെ ഇരുവരും മാളില്‍ വച്ച് അപമാനിച്ചത്. ഷോപ്പിംഗ് മാളില്‍ വെച്ച് രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ശരീരത്തില്‍ സ്പശിച്ച ശേഷം ഇവര്‍ തന്നെ പിന്തുടര്ന്നെന്നെന്നും നടി പറഞ്ഞു. സംഭവ സമയത്ത് പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും നടി പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം ഷോപ്പിംഗിന് എത്തിയപ്പോഴാണ് നടിക്ക് നേരെ ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. രണ്ടു യുവാക്കളാണ് യുവനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
സംഭവത്തെക്കുറിച്ച് നടിയുടെ വാക്കുകള്‍: സോഷ്യല്‍ മീഡിയയില്‍ പതിവായി ശബ്ദമുയര്‍ത്തുന്ന വ്യക്തിയല്ല ഞാന്‍. എന്നാല്‍ ഇന്ന് നടന്ന സംഭവം പറയാതെ വയ്യ. രണ്ട് പേര് എന്നെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വച്ച് പിന്തുടരുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രണ്ട് പേരില്‍ ഒരാളാണ് തിരക്കിനിടയില്‍ എന്റെ ശരീരത്തെ സ്പര്‍ശിച്ച് കടന്നുപോയത്.
ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. അതിനാല്‍ തന്നെ ഞാന്‍ പ്രതികരിച്ചില്ല. നല്ലതല്ലാത്ത ഒരു സ്പര്‍ശനവും നമുക്ക് മനസ്സിലാകും. എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള് എന്റെ അരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. എന്നാല്‍ ഞാന്‍ ആകെ ഞെട്ടലിലായിരുന്നു. പിന്നീട്, ഇതുചോദിക്കാന്‍ അവരുടെ അരികിലേക്ക് നടന്നപ്പോള്‍ കണ്ടില്ലെന്ന് നടിച്ച് മാറി. എനിക്ക് മനസ്സിലായി എന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് അത് ചെയ്തത്.
അവരോട് ദേഷ്യം വന്നെങ്കിലും ഒന്നും പറയുവാന്‍ സാധിച്ചിരുന്നില്ല. പിന്നീട്, കൗണ്ടറില്‍ പണമടയ്ക്കുവാന്‍ നില്ക്കുന്ന സമയത്ത് അവര്‍ എന്റെയും സഹോദരിയുടേയും അരികില്‍ എത്തി സംസാരിക്കുവാന്‍ ശ്രമിച്ചു. ഏതൊക്കെ സിനിമയിലാണ് ഞാന്‍ അഭിനയിച്ചത് എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. അതേസമയം, അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകുവാന്‍ പറയുകയും ചെയതു. അമ്മ ഞങ്ങളുടെ അടുത്തേക്ക് എത്തിയപ്പോഴേക്കും അവര്‍ അവിടെ നിന്നും പോയിരുന്നു. ഒരു കുറ്റബോധവും ഇല്ലാതെയാണ് അവര്‍ നടന്നുനീങ്ങിയത്.
- TAGS:
- Actress Attack Case
- KOCHI