Top

കൊട്ടിയം കേസ്; ചോദ്യം ചെയ്യല്‍ വൈകിപ്പിക്കുന്നു, നടി ലക്ഷ്മിയും ഭര്‍ത്താവും കോടതിയിലേക്ക്

കൊട്ടിയം കേസില്‍ ചോദ്യം ചെയ്യല്‍ വൈകിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി നടി ലക്ഷ്മി പ്രമോദും കുടുംബവും. ലക്ഷ്മിയും ഭര്‍ത്താവും ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയിട്ടും ചോദ്യം ചെയ്യാന്‍ അന്വേഷണം സംഘം തയ്യാറായില്ലന്നാണ് പരാതി. റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ലക്ഷ്മി പ്രമോദിനെ ഉടന്‍ ചോദ്യംചെയ്യേണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. ലക്ഷ്മിയും ഭര്‍ത്തവും കൊല്ലത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ കാണാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കും കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം […]

15 Oct 2020 11:33 PM GMT

കൊട്ടിയം കേസ്; ചോദ്യം ചെയ്യല്‍ വൈകിപ്പിക്കുന്നു, നടി ലക്ഷ്മിയും ഭര്‍ത്താവും കോടതിയിലേക്ക്
X

കൊട്ടിയം കേസില്‍ ചോദ്യം ചെയ്യല്‍ വൈകിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി നടി ലക്ഷ്മി പ്രമോദും കുടുംബവും. ലക്ഷ്മിയും ഭര്‍ത്താവും ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയിട്ടും ചോദ്യം ചെയ്യാന്‍ അന്വേഷണം സംഘം തയ്യാറായില്ലന്നാണ് പരാതി.

റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ലക്ഷ്മി പ്രമോദിനെ ഉടന്‍ ചോദ്യംചെയ്യേണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. ലക്ഷ്മിയും ഭര്‍ത്തവും കൊല്ലത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ കാണാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കും കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒപ്പം ഒക്ടോബര്‍ 15ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസമായി ലക്ഷ്മി പ്രമോദും ഭര്‍ത്താവ് അസറുദ്ദീനും ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ തയ്യാറായില്ല.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹര്‍ജിയില്‍ തീരുമാനമായ ശേഷം ചോദ്യം ചെയ്യുന്നതിലേക്കും അറസ്റ്റിലേക്കും നീങ്ങിയാല്‍ മതിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

നിലവില്‍ ഇവരെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിടണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. അതേ സമയം ചോദ്യം ചെയ്യാന്‍ തയ്യാറാകാത്ത അന്വേഷണ സംഘത്തിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് ലക്ഷ്മി പ്രമോദിന്റെയും ഭര്‍ത്താവിന്റെയും തീരുമാനം.

Next Story