കൊട്ടിയം ആന്മഹത്യ; നടി ലക്ഷ്മി പ്രമോദിന് ജാമ്യം
നടി ലക്ഷ്മി പ്രമോദിന് ജാമ്യം ലഭിച്ചു. കൊട്ടിയത്ത് റംസി ആന്മഹത്യ ചെയ്ത സംഭവത്തിലാണ് ലക്ഷ്മി പ്രമോദിന് ജാമ്യം ലഭിച്ചത്. ലക്ഷ്മിക്ക് പുറമെ പ്രതി ഹാരിസിന്റെ അമ്മ, ലക്ഷ്മിയുടെ ഭര്‍ത്താവ് എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. സെപ്റ്റബര്‍ അഞ്ചാം തീയതി ആണ് കൊട്ടിയത്ത് പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തത്. യുവതി ഗര്‍ഭഛിദ്രത്തിന് വിധേയമായിട്ടുണ്ടെന്ന് യുവതി തന്നെ പറയുന്ന ശബ്ദ സന്ദേശം മരണത്തിന് ശേഷം പുറത്ത് വന്നിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വരന്റെ […]

നടി ലക്ഷ്മി പ്രമോദിന് ജാമ്യം ലഭിച്ചു. കൊട്ടിയത്ത് റംസി ആന്മഹത്യ ചെയ്ത സംഭവത്തിലാണ് ലക്ഷ്മി പ്രമോദിന് ജാമ്യം ലഭിച്ചത്. ലക്ഷ്മിക്ക് പുറമെ പ്രതി ഹാരിസിന്റെ അമ്മ, ലക്ഷ്മിയുടെ ഭര്‍ത്താവ് എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.
സെപ്റ്റബര്‍ അഞ്ചാം തീയതി ആണ് കൊട്ടിയത്ത് പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തത്. യുവതി ഗര്‍ഭഛിദ്രത്തിന് വിധേയമായിട്ടുണ്ടെന്ന് യുവതി തന്നെ പറയുന്ന ശബ്ദ സന്ദേശം മരണത്തിന് ശേഷം പുറത്ത് വന്നിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വരന്റെ ബന്ധുവും നടിയുമായ ലക്ഷ്മി പ്രമോദാണെന്നാണ് ആരോപണങ്ങളുയര്‍ന്നിരുന്നത്.