കൊട്ടിയം കേസ്; ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ നടി ലക്ഷ്മി പ്രമോദ് ഹാജരായി
കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടി ലക്ഷ്മി പ്രമോദ് ക്രൈബ്രാഞ്ചിന് മുന്പില് ഹാജരായി. എന്നാല്‍ ലക്ഷ്മിയെ ചോദ്യം ചെയ്യാന്‍ ക്രൈബ്രാഞ്ച് സംഘം തയാറായില്ല. ഇവരുടെ മുന്‍കൂര്‍ ജ3മ്യത്തിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യപേക്ഷ വിധിയില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ലക്ഷ്മി ഹാജരവാണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് നടി കൊല്ലം ക്രൈബ്രഞ്ച് ഓഫിസില്‍ എത്തിയത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അവിടെ ഉണ്ടായിരുന്നില്ല. മൂന്ന് മണിക്കൂര്‍ വരെ ചോദ്യം ചെയ്യാമെന്നാണ് പ്രില്‍സിപ്പല്‍ കോടതി വിധി. […]

കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടി ലക്ഷ്മി പ്രമോദ് ക്രൈബ്രാഞ്ചിന് മുന്പില് ഹാജരായി. എന്നാല്‍ ലക്ഷ്മിയെ ചോദ്യം ചെയ്യാന്‍ ക്രൈബ്രാഞ്ച് സംഘം തയാറായില്ല. ഇവരുടെ മുന്‍കൂര്‍ ജ3മ്യത്തിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
മുന്‍കൂര്‍ ജാമ്യപേക്ഷ വിധിയില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ലക്ഷ്മി ഹാജരവാണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് നടി കൊല്ലം ക്രൈബ്രഞ്ച് ഓഫിസില്‍ എത്തിയത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അവിടെ ഉണ്ടായിരുന്നില്ല. മൂന്ന് മണിക്കൂര്‍ വരെ ചോദ്യം ചെയ്യാമെന്നാണ് പ്രില്‍സിപ്പല്‍ കോടതി വിധി.
ലക്ഷ്മിയുടെ ജാമ്യപേക്ഷക്കെതിരെ ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ വിധി വന്ന ശേഷം മാത്രമെ ചോദ്യം ചെയ്യല്‍ ഉണ്ടാവു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. രണ്ട് തവണ നടി ഹാജരായിട്ടും ചോദ്യം ചെയ്തില്ലന്നു കാട്ടി ലക്ഷ്മിയുടെ അഭിഭാഷകന് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്.
സെപ്റ്റബര്‍ അഞ്ചാം തീയതി ആണ് കൊട്ടിയത്ത് പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തത്. യുവതി ഗര്‍ഭഛിദ്രത്തിന് വിധേയമായിട്ടുണ്ടെന്ന് യുവതി തന്നെ പറയുന്ന ശബ്ദ സന്ദേശം മരണത്തിന് ശേഷം പുറത്ത് വന്നിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വരന്റെ ബന്ധുവും നടിയുമായ ലക്ഷ്മി പ്രമോദാണെന്നാണ് ആരോപണങ്ങളുയര്‍ന്നിരുന്നത്.