Top

കർഷക പ്രക്ഷോഭത്തിന് പിന്തുണ: ബ്രിട്ടീഷ് നടി ജമീല ജമീലിന് ബലാത്സംഗ-വധ ഭീഷണി

സമൂഹ മാധ്യമങ്ങളിലെ സ്വകാര്യ സന്ദേശങ്ങൾ വഴിയാണ് തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുള്ളതെന്നു ജമീല പറയുന്നു.

6 Feb 2021 2:57 AM GMT

കർഷക പ്രക്ഷോഭത്തിന് പിന്തുണ: ബ്രിട്ടീഷ് നടി ജമീല ജമീലിന് ബലാത്സംഗ-വധ ഭീഷണി
X

‘ന്യൂഡൽഹി: രാജ്യത്തു തുടരുന്ന കർഷകപ്രക്ഷോഭത്തെ പിന്തുണച്ചത്തിന്റെ പേരിൽ ബ്രിട്ടീഷ് നടി ജമീല ജമീലിന് ബലാത്സംഗ-വധ ഭീഷണി. സമൂഹ മാധ്യമങ്ങളിലെ സ്വകാര്യ സന്ദേശങ്ങൾ വഴിയാണ് തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുള്ളതെന്നു ജമീല പറയുന്നു. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ജമീല പ്രതികരിച്ചത്.

‘കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യൻ കർഷകരെ കുറിച്ച് ഞാൻ നിരന്തരം സംസാരിക്കുന്നുണ്ട്. എന്നാൽ ഓരോ വേളയിലും ഞാൻ ബലാത്സംഗ-വധ ഭീഷണികളുടെ നടുവിലാണ്. എനിക്ക് ഇത്തരം സ്വകാര്യ സന്ദേശങ്ങൾ അയക്കുന്നവർ ഞാനുമൊരു മനുഷ്യനാണ് എന്നോർക്കണം. എനിക്കും ഒരു പരിധിയുണ്ട്. ഇന്ത്യൻ കർഷകർക്കും അവരുടെ കൂടെ നിൽക്കുന്നവർക്കുമാണ് എന്റെ ഐക്യദാർഢ്യം’ , അവർ വ്യക്തമാക്കി.

ജനപ്രിയ നടിയായ ജമീല ജമീൽ ആക്ടിവിസ്റ്റും റേഡിയോ അവതാരകയുമാണ്. ഇന്ത്യൻ കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ചതിനാണ് അവരുടെ നേരെ ബലാത്സംഗ-വധ ഭീഷണികൾ ഉയർന്നിട്ടുള്ളത്. ഇന്ത്യൻ വംശജനായ അലി ജമീലിന്റെയും പാക് വംശജയായ ഷീരീന്റെയും മകളാണ് ജമീല. ടി4 എന്ന പരിപാടിയിലൂടെ ടെലിവിഷൻ ലോകത്തേക്ക് കടന്നു വന്ന അവർ നിരവധി പോപ് പരമ്പരകളുടെ അവതാരകയായിരുന്നു.

.

Popular Stories

    Next Story