Top

‘പരസ്പരം ദയയുള്ളവരാകാം, അതിക്രമത്തെ തള്ളിക്കളയാം’; ഭാവന

സമൂഹമാധ്യമങ്ങളിലൂടെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നിലപാട് വ്യക്തമാക്കി നടപടി ഭാവന. സ്ത്രീകള്‍ക്കെതിരെയാണ് അതിക്രമം കൂടുതലെന്ന് ഭാവന ചൂണ്ടിക്കാട്ടി. ആരും കണ്ടുപിടിക്കില്ല എന്ന് കരുതിയാണോ ഇത് ചെയ്യുന്നതെന്ന് നടി ചോദിച്ചു. ഇത്തരക്കാരുടെ മനോഭാവം അറിയില്ല. എന്തായാലും അത് ഒട്ടും നല്ലതല്ലെന്നും ഭാവന വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ സൈബര്‍ അധിക്ഷേപത്തിനെതിരെ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നടത്തുന്ന ‘സൈബറിടം ഞങ്ങളുടേയും ഇടം’ ക്യാംപെയ്‌ന്റെ സമാപന വീഡിയോയിലാണ് നടിയുടെ പ്രതികരണം. ഇറ്റ്‌സ് നോട്ട് കൂള്‍. പരസ്പരം ദയയുള്ളവരാകാം. അതിക്രമത്തെ തള്ളിക്കളയാം. ഭാവന ക്യാംപെയ്‌നിന്റെ ഭാഗമായതിന് സിനിമയിലെ […]

11 Dec 2020 1:46 AM GMT

‘പരസ്പരം ദയയുള്ളവരാകാം, അതിക്രമത്തെ തള്ളിക്കളയാം’; ഭാവന
X

സമൂഹമാധ്യമങ്ങളിലൂടെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നിലപാട് വ്യക്തമാക്കി നടപടി ഭാവന. സ്ത്രീകള്‍ക്കെതിരെയാണ് അതിക്രമം കൂടുതലെന്ന് ഭാവന ചൂണ്ടിക്കാട്ടി. ആരും കണ്ടുപിടിക്കില്ല എന്ന് കരുതിയാണോ ഇത് ചെയ്യുന്നതെന്ന് നടി ചോദിച്ചു. ഇത്തരക്കാരുടെ മനോഭാവം അറിയില്ല. എന്തായാലും അത് ഒട്ടും നല്ലതല്ലെന്നും ഭാവന വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ സൈബര്‍ അധിക്ഷേപത്തിനെതിരെ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നടത്തുന്ന ‘സൈബറിടം ഞങ്ങളുടേയും ഇടം’ ക്യാംപെയ്‌ന്റെ സമാപന വീഡിയോയിലാണ് നടിയുടെ പ്രതികരണം.

ഇറ്റ്‌സ് നോട്ട് കൂള്‍. പരസ്പരം ദയയുള്ളവരാകാം. അതിക്രമത്തെ തള്ളിക്കളയാം.

ഭാവന

ക്യാംപെയ്‌നിന്റെ ഭാഗമായതിന് സിനിമയിലെ വനിതാ കൂട്ടായ്മ അഭിനേത്രിക്ക് നന്ദി പറഞ്ഞു.

ഭാവന, താങ്കളുടെ ശബ്ദം ഞങ്ങളുടെ ക്യാംപെയ്‌ന്റെ ഫൈനല്‍ വീഡിയോആയി പങ്കുവെയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

ഡബ്ലിയുസിസി

ഭാവന പറഞ്ഞത്

“സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫൈലുണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക. അല്ലെങ്കില്‍ ഒരു കമന്റിടുക. സ്ത്രീകള്‍ക്കെതിരെയാണ് ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ അതിക്രമം നമ്മള്‍ കൂടുതലും കണ്ടുവരുന്നത്. ഞാന്‍ എന്തുവേണമെങ്കിലും പറയും എന്നെയാരും കണ്ടുപിടിക്കില്ല എന്നുള്ളതാണോ അതോ. ഞാനിത് പറയുന്നത് വഴി കുറച്ച് അറ്റന്‍ഷന്‍ കിട്ടട്ടെ എന്നതാണോ ഇത്തരത്തിലുള്ള ആള്‍ക്കാരുടെ മെന്റാലിറ്റി എന്നറിയില്ല. അത് എന്ത് തന്നെയാണെങ്കിലും ഇറ്റ്‌സ് നോട്ട് കൂള്‍. പരസ്പരം ദയയുള്ളവരാകാം. അതിക്രമത്തെ തള്ളിക്കളയാം.”

Next Story

Popular Stories