
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കൊച്ചിയിലെ വിചാരണക്കോടതി മുന്‍വിധിയോടെയാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും തെളിവുകള്‍ വേണ്ടവിധം രേഖപ്പെടുത്തുന്നില്ലെന്നും പ്രോസിക്യൂഷന് നേരത്തെ ആരോപിച്ചിരുന്നു.
സര്‍ക്കാരിന്റെ ആവശ്യത്തെ പിന്തുണച്ച്, ആക്രമണത്തിന് ഇരയായ നടിയും കോടതിയിലെത്തും. പ്രാഥമിക വാദം കേട്ട ശേഷം കോടതി വിചാരണ തല്‍ക്കാലത്തേക്ക് തടഞ്ഞിരുന്നു.
വിചാരണക്കോടതിയ്ക്കെതിരെ ഒക്ടോബര്‍ 15നാണ് പ്രോസിക്യൂഷന് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. കോടതി പക്ഷപാതിത്വപരമായി പൊരുമാറുന്നുവെന്നും കേസ് ഇതേ കോടതിയില്‍ തുടര്‍ന്നാല്‍ ഇരയായ നടിയ്ക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന് രേഖാമൂലം അറിയിക്കുകയായരുന്നു. ഇതിനുശേഷമുണ്ടായിരുന്ന നാല് സെഷനിലും സാക്ഷിവിസ്താരത്തിന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നത് കേസ് അനിശ്ചിതത്വത്തിലാകാന്‍ കാരണമാകുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശമുണ്ടെന്നാണ് വിചാരണക്കോടതി ചൂണ്ടിക്കാണിച്ചിരുന്നത്.
കേസ് പരിഗണിക്കുന്ന ജഡ്ജിനെ മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷന് മുന്നോട്ടുവെച്ചിരുന്നു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് എ സുരേശന് നല്കിയ അപേക്ഷയിലുണ്ട്.
കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനം. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് എ സുരേശന് നല്കിയ അപേക്ഷയിലുണ്ട്. ഹര്‍ജി ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യപ്പെട്ടേക്കും.
ഇരയെ കോടതി പരിശോധിക്കുന്നത് ദിവസങ്ങളോളം നീണ്ടുനിന്നു. കോടതിയില്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഇര അത് സ്ഥിരീകരിക്കുകയും ചെയ്തു. ആത്യന്തം സമര്‍ദ്ദം നിറഞ്ഞ അന്തരീക്ഷത്തിലാണ് നടി വിചാരണ ചെയ്യപ്പെട്ടത്. ഇരയുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ പ്രോസിക്യൂഷന് ഉത്തരവാദിത്തമുണ്ട്. നീതിപൂര്‍വ്വമായ വിചാരണ കേസില്‍ ഉറപ്പാക്കണം. നീതിയ്ക്ക് വേണ്ടി നിലനില്‍ക്കേണ്ടത് പ്രോസിക്യൂഷന്റെ കടമയാണ്. കോടതിയെ മാറ്റണമെന്ന ആവശ്യത്തിന് ഇവിടെ ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത മറ്റ് ചില സാഹചര്യങ്ങള്‍ കൂടിയുണ്ട്. ന്യായവ്യവസ്ഥയുടെ താല്പര്യം സംരക്ഷിക്കാനാണ്