‘ഒരു സ്ത്രീ ബലാത്സംഗം ചെയ്തെന്ന് പറഞ്ഞാല്‍ എതിര്‍കക്ഷിയെ വെടിവെച്ച് കൊല്ലണോ? ദിലീപ് എന്താ എന്റെ തന്തയാണോ?’: നടിയെ ആക്രമിച്ച കേസില്‍ പിസി ജോര്‍ജ്
കൊച്ചി: ഏതെങ്കിലും സ്ത്രീ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പറയുന്നയുടനെ എതിര്‍കക്ഷിയെ വെടിവെച്ച് കൊല്ലണോയെന്ന് എംഎല്‍എ പിസി ജോര്‍ജ്. അങ്ങനെയാണെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന ദിലീപിനെ വെടിവെച്ചു കൊല്ലാം എന്നും പിസി ജോര്‍ജ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി മോര്‍ണിംഗ് റിപ്പോര്‍ട്ടിലായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. ‘എന്ത് ഊളത്തരമാണ് കേരളത്തില്‍, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ലേ?’യെന്നും പിസി ജോര്‍ജ് ചോദിക്കുന്നു. കേസില്‍ പരാതിക്കാരിയുടെ ആവശ്യപ്രകാരം കേസെടുക്കുകയും തുടര്‍ന്ന് വനിതാ ജഡ്ജിയെ വേണമെന്ന ആവശ്യപ്രകാരം അതും അംഗീകരിച്ചു, എന്നാല്‍ […]

കൊച്ചി: ഏതെങ്കിലും സ്ത്രീ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പറയുന്നയുടനെ എതിര്‍കക്ഷിയെ വെടിവെച്ച് കൊല്ലണോയെന്ന് എംഎല്‍എ പിസി ജോര്‍ജ്. അങ്ങനെയാണെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന ദിലീപിനെ വെടിവെച്ചു കൊല്ലാം എന്നും പിസി ജോര്‍ജ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി മോര്‍ണിംഗ് റിപ്പോര്‍ട്ടിലായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം.
‘എന്ത് ഊളത്തരമാണ് കേരളത്തില്‍, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ലേ?’യെന്നും പിസി ജോര്‍ജ് ചോദിക്കുന്നു. കേസില്‍ പരാതിക്കാരിയുടെ ആവശ്യപ്രകാരം കേസെടുക്കുകയും തുടര്‍ന്ന് വനിതാ ജഡ്ജിയെ വേണമെന്ന ആവശ്യപ്രകാരം അതും അംഗീകരിച്ചു, എന്നാല്‍ വിസ്തരിക്കാന്‍ പാടില്ലായെന്ന് പറയുന്നത് ശരിയല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
‘ഈ സ്ത്രീ കളവാണ്. ഞാന്‍ എത്രപ്രാവശ്യം കോടതിക്കകത്ത് വന്നിട്ടുണ്ട്. അവിടെ വക്കീലന്മാര് ഇരിപ്പുണ്ട്. ആ ജഡ്ജി എഴുതുന്നത് അപ്പോള്‍ തന്നെ വായിച്ച് ഒപ്പിടണം. ഇത് കള്ളകേസാണെന്ന് ജനങ്ങളില്‍ തോന്നല്‍ ഉണ്ടാക്കിയെന്നതല്ലാതെ മറ്റൊന്നും ഇതുകൊണ്ട് സംഭവിച്ചില്ല. ഈ സംശയം ആദ്യം മുതല്‍ ഉണ്ടായിരുന്നു. ഈ പറയുന്നതില്‍ ഒരു ക്രൂരതും ഇല്ല. ഞാന്‍ ശരിയുടെ പക്ഷത്താണ്.’ പിസി ജോര്‍ജ് പറഞ്ഞു.
ദിലീപ് എന്താ എന്റെ തന്തയാണോ? എനിക്കയാളോട് ഒരു ബന്ധവുമില്ല. എന്നെ വിശ്വസിക്കൂ. എന്നാല്‍ ഇതില്‍ ഒരു നീതിയുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയില്‍ ഇന്നാണ് വിചാരണ പുനരാരംഭിക്കുന്നത്. പ്രോസിക്യൂട്ടര്‍ രാജിവെച്ച പശ്ചാത്തലത്തില്‍ മാറ്റിവെച്ച് വിചാരണയാണ് ഇന്നു പുനരാരംഭിക്കുന്നത്. കഴിഞ്ഞദിവസം വിചാരണ പുനരാരംഭിച്ചു എങ്കിലും പ്രോസിക്യൂട്ടര്‍ ഹാജരാകാത്ത സാഹചര്യത്തില്‍ വിചാരണ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.