Top

നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ നിലപാട് അറിയിക്കാന്‍ നിര്‍ദേശം; കേസ് ഡിസംബര്‍ 2 ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ വിചാരണ കോടതി നിര്‍ദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറോടാണ് കോടതി നിര്‍ദേശം നല്‍കിയത്. കേസ് അടുത്ത മാസം രണ്ടാം തിയ്യതിയാണ് പരിഗണിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവെക്കുന്നത്. കേസില്‍ നിലവിലെ കോടതി മുമ്പാകെ വിചാരണ തുടര്‍ന്നാല്‍ ഇരക്ക് നീതി കിട്ടില്ലെന്നും പക്ഷപാതിത്വപരമായാണ് പെരുമാറുന്നതെന്നും നേരത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെയാണ് രാജി. പ്രത്യേക […]

26 Nov 2020 1:06 AM GMT

നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ നിലപാട് അറിയിക്കാന്‍ നിര്‍ദേശം; കേസ് ഡിസംബര്‍ 2 ന് പരിഗണിക്കും
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ വിചാരണ കോടതി നിര്‍ദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറോടാണ് കോടതി നിര്‍ദേശം നല്‍കിയത്. കേസ് അടുത്ത മാസം രണ്ടാം തിയ്യതിയാണ് പരിഗണിക്കുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവെക്കുന്നത്. കേസില്‍ നിലവിലെ കോടതി മുമ്പാകെ വിചാരണ തുടര്‍ന്നാല്‍ ഇരക്ക് നീതി കിട്ടില്ലെന്നും പക്ഷപാതിത്വപരമായാണ് പെരുമാറുന്നതെന്നും നേരത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെയാണ് രാജി. പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ ഹരജി നല്‍കിയത്. വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെയും ആക്രമിക്കപ്പെട്ട നടിയുടേയും ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

അതേസമയം തെളിവ് ശേഖരിക്കാനായി കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാര്‍ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണിപ്പോള്‍. നവംബര്‍ 29 വൈകുന്നേരം 3.30 വരെയാണ് പ്രദീപ് കുമാറിനെ കസ്റ്റഡിയല്‍ വിട്ടിരിക്കുന്നത്. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഈ മാസം 30നാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത്.

Next Story

Popular Stories