Top

നടിയെ ആക്രമിച്ച കേസ്; മാപ്പ് സാക്ഷി വിപിന്‍ ലാലിന് ജാമ്യം

നടിയെ ആക്രമിച്ച കേസില്‍ മാപ്പ് സാക്ഷി വിപിന് ലാലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവതിച്ചത്. ജനുവരി 29ന് വിചാരണക്കോടതിയില്‍ ഹാജരാവാനും വിപിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരെ വിചാരണക്കോടതി പുറപ്പെടുവിപ്പിച്ച വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിപിന്‍ ലാല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിയ്യൂര്‍ ജയിലില്‍ കഴിയവേ ജാമ്യം ലഭിക്കാതെ വിപിന്‍ലാല്‍ ജയില്‍ മോചിതനായെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് വിപിന്‍ലാലിനെ ഹാജരാക്കാന്‍ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ വിപിനെ കാണാനില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ അറിയിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാന്‍ […]

27 Jan 2021 2:53 AM GMT

നടിയെ ആക്രമിച്ച കേസ്; മാപ്പ് സാക്ഷി വിപിന്‍ ലാലിന് ജാമ്യം
X

നടിയെ ആക്രമിച്ച കേസില്‍ മാപ്പ് സാക്ഷി വിപിന് ലാലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവതിച്ചത്. ജനുവരി 29ന് വിചാരണക്കോടതിയില്‍ ഹാജരാവാനും വിപിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരെ വിചാരണക്കോടതി പുറപ്പെടുവിപ്പിച്ച വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിപിന്‍ ലാല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വിയ്യൂര്‍ ജയിലില്‍ കഴിയവേ ജാമ്യം ലഭിക്കാതെ വിപിന്‍ലാല്‍ ജയില്‍ മോചിതനായെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് വിപിന്‍ലാലിനെ ഹാജരാക്കാന്‍ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ വിപിനെ കാണാനില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ അറിയിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാന്‍ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

കാണാനില്ലെന്ന പ്രോസിക്യൂഷന്റെ വാദം തള്ളി വിപിന്‍ ലാല്‍ തന്നെ രംഗത്തെത്തിയിരുന്നു. താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും കൊച്ചിയില്‍ത്തയുണ്ടെന്നും വിപിന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു.

താന്‍ ജയില്‍ ചാടി വന്ന വ്യക്തിയല്ലെന്നും കോടതിക്കും ജയില്‍ അധികൃതര്‍ക്കുമാണ് തെറ്റ് പറ്റിയിരിക്കുന്നതെന്നും വിപിന്‍ പറഞ്ഞു.

‘തെറ്റ് പറ്റിയിരിക്കുന്നത് ജയിലിനും കോടതിക്കുമാണ്. ഞാന്‍ ജയിലില്‍ നിന്ന് ഇറങ്ങിയിട്ട് മൂന്നു വര്‍ഷമായി. ഇതിനിടക്ക് കോടതി പലതവണ സമന്‍സ് അയച്ചിരുന്നു. അത് എന്റെ വീട്ടിലെ അഡ്രസ്സിലാണ് അയച്ചത്. ഞാന്‍ ജയിലില്‍ ആണെന്ന് കരുതിയിരുന്നെങ്കില്‍ എന്റെ വീട്ടിലെ അഡ്രസ്സിലേക്ക് എന്തിന് സമന്‍സ് അയച്ചു. ഒരു മാപ്പുസാക്ഷിയായ ആള്‍ മൂന്നര വര്‍ഷം ജയിലില്‍ കിടക്കണം എന്നാണോ’, വിപിന്‍ പറഞ്ഞു.

താന്‍ ജയില്‍ അധികൃതര്‍ അറിയിച്ചിട്ടാണ് ജയിലില്‍ നിന്ന് ഇറങ്ങിയതെന്നും തന്റെ സംരക്ഷണം ആണുദ്ദേശമെങ്കില്‍ താന്‍ ഇപ്പോള്‍ കാസര്‍ഗോഡ് കോടതിയുടെ വിറ്റന്‍സ് പ്രൊട്ടെക്ഷനിലാനിന്നും വിപിന്‍ ലാല്‍ പറഞ്ഞു. ഇയാള്‍ ജയില്‍ മോചിതനായതിന്റെ രേഖകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോഴാണ് വിപിന്‍ ലാലിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

Next Story

Popular Stories