Top

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ ഇന്ന് പുനരാരംഭിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് വിചാരണ പുനരാരംഭിക്കും. വിചാരണക്കോടതി മാറ്റണമെന്ന് സര്‍ക്കാറിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയ സാഹചര്യത്തിലാണ് വീണ്ടും വിചാരണ പുനരാരംഭിക്കുന്നത്. ഇതിനെതിരെ സര്‍ക്കാരും നടിയും മേല്‍കോടതിയെ സമീപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അപ്പീല്‍ നല്‍കാന്‍ സ്റ്റേ അനുവദിക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു. ഇരുവശവും ഒരുമിച്ചു പോകുമെന്ന് പ്രതീക്ഷിക്കുന്നെന്നും ജഡ്ജിയും പ്രോസിക്യൂട്ടറും ഒരുമിച്ചു പോകണമെന്നും കോടതി പറഞ്ഞു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം കോടതിയില്‍ നിന്ന് മാറ്റണമെന്ന സര്‍ക്കാരിന്റേയും നടിയുടേയും ഹരജിയാണ് […]

22 Nov 2020 9:02 PM GMT

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ ഇന്ന് പുനരാരംഭിക്കും
X

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് വിചാരണ പുനരാരംഭിക്കും. വിചാരണക്കോടതി മാറ്റണമെന്ന് സര്‍ക്കാറിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയ സാഹചര്യത്തിലാണ് വീണ്ടും വിചാരണ പുനരാരംഭിക്കുന്നത്. ഇതിനെതിരെ സര്‍ക്കാരും നടിയും മേല്‍കോടതിയെ സമീപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

അപ്പീല്‍ നല്‍കാന്‍ സ്റ്റേ അനുവദിക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു. ഇരുവശവും ഒരുമിച്ചു പോകുമെന്ന് പ്രതീക്ഷിക്കുന്നെന്നും ജഡ്ജിയും പ്രോസിക്യൂട്ടറും ഒരുമിച്ചു പോകണമെന്നും കോടതി പറഞ്ഞു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം കോടതിയില്‍ നിന്ന് മാറ്റണമെന്ന സര്‍ക്കാരിന്റേയും നടിയുടേയും ഹരജിയാണ് ഹൈക്കോടതി പരിഗണനയ്‌ക്കെടുത്തിരുന്നത്. വിചാരണ കോടതിയെ വിശ്വാസമില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. കോടതി ചട്ടവിരുദ്ധമായി ഫോറെന്‍സിക് ലാബില്‍ വിളിച്ചെന്നും തെളിവുകള്‍ വേണ്ടവിധം രേഖപ്പെടുത്തിയില്ലെന്നും പ്രോസിക്ക്യൂഷനും കോടതിയെ അറിയിച്ചിരുന്നു.

കോടതി മുറിയല്‍ ഒരു സ്ത്രീയോട് ചോദിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് തന്നോട് ചോദിച്ചത്. എന്നാല്‍ കോടതി ചോദ്യങ്ങള്‍ തടഞ്ഞില്ല. തന്റെ സ്വഭാവശുദ്ധിയെ പോലും ചോദ്യം ചെയ്യുന്ന രീതിയിലുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. കോടതി മുറിയില്‍ താന്‍ അപമാനിക്കപ്പെട്ടെന്നും ആക്രമിക്കപ്പെട്ട നടി പറഞ്ഞിരുന്നു.

മഞ്ജു വാര്യരുടേയും അക്രമിക്കപ്പെട്ട നടിയുടേയും മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണ കോടതിക്ക് വീഴ്ച്ച പറ്റി. മകള്‍ വഴി ദിലീപ് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജുവാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ല എന്നീ ആരോപണങ്ങളാണ് സര്‍ക്കാര്‍ വിചാരണ കോടതിക്കെതിരെ ആരോപിച്ചത്. കേസിലെ മാപ്പുസാക്ഷിയായ കാസര്‍കോട് സ്വദേശി വിപിന്‍ലാലിനെ കെബി ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ഭീഷണിപ്പെടുത്തിയതായ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതേ തുടര്‍ന്ന് പ്രദീപിന് ബേക്കല്‍ പൊലീസ് നോട്ടീസ് അയച്ചിരുന്നു.

Next Story