നടിയെ ആക്രമിച്ച കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ചു; ജഡ്ജിയെ മാറ്റണമെന്ന ആവശ്യം നിരാകരിച്ചതിന് പിന്നാലെ
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന് രാജി വെച്ചു. രാജി കത്ത് ഹോം ചീഫ് സെക്രട്ടറിക്ക് മെയില്‍ വഴിയാണ് കൈമാറിയത്.സ്ഥാനം ഒഴിഞ്ഞതായി അറിയിച്ച് സര്‍ക്കാരിന് കത്ത് അയച്ച കാര്യം വിചാരണ കോടതിയെ അറിയിച്ചു. വിചാരണ നടപടികള്‍ തുടങ്ങിയ ഇന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായില്ല. കേസില്‍ നിലവിലെ കോടതി മുമ്പാകെ വിചാരണ തുടര്‍ന്നാല്‍ ഇരക്ക് നീതി കിട്ടില്ലെന്നും പക്ഷപാതിത്വപരമായാണ് പെരുമാറുന്നതെന്നും നേരത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പരാതിപ്പെട്ടിരുന്നു. പ്രത്യേക കോടതി ജഡ്ജ് ഹണി എം […]

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന് രാജി വെച്ചു. രാജി കത്ത് ഹോം ചീഫ് സെക്രട്ടറിക്ക് മെയില്‍ വഴിയാണ് കൈമാറിയത്.
സ്ഥാനം ഒഴിഞ്ഞതായി അറിയിച്ച് സര്‍ക്കാരിന് കത്ത് അയച്ച കാര്യം വിചാരണ കോടതിയെ അറിയിച്ചു. വിചാരണ നടപടികള്‍ തുടങ്ങിയ ഇന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായില്ല.
കേസില്‍ നിലവിലെ കോടതി മുമ്പാകെ വിചാരണ തുടര്‍ന്നാല്‍ ഇരക്ക് നീതി കിട്ടില്ലെന്നും പക്ഷപാതിത്വപരമായാണ് പെരുമാറുന്നതെന്നും നേരത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പരാതിപ്പെട്ടിരുന്നു. പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന് ഹരജി നല്‍കിയത്.
കേസ് 26 ലേക്ക് മാറ്റിയിരിക്കുകയാണ്.
- TAGS:
- Actress Attack Case