നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്റെ സെക്രട്ടറി പൊലീസില്‍ ഹാജരായി
കൊച്ചി:നടി ആക്രമിച്ച കേസില്‍ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പേഴ്സണല്‍ സെക്രട്ടറി പ്രദീപ് കോട്ടത്തല്‍ പൊലീസില്‍ ഹാജരായി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലാണ് ഹാജരായിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഹാജരായിരിക്കുന്നത്. ബേക്കല്‍ പൊലീസാണ് കെബി ഗണേഷ് കുമാറിന് നോട്ടീസ് നല്‍കിയത്. നോട്ടീസ് പ്രകാരം പ്രദീപ് കോട്ടത്തല്‍ രണ്ട് ദിവസത്തിവനകം ബേക്കല്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. ദിലീപിന് നല്കിയ കത്ത് പള്‍സര്‍ സുനിക്ക് എഴുതി നല്‍കിയത് താന്‍ അല്ലെന്ന് മൊഴി […]

കൊച്ചി:നടി ആക്രമിച്ച കേസില്‍ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പേഴ്സണല്‍ സെക്രട്ടറി പ്രദീപ് കോട്ടത്തല്‍ പൊലീസില്‍ ഹാജരായി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലാണ് ഹാജരായിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഹാജരായിരിക്കുന്നത്.
ബേക്കല്‍ പൊലീസാണ് കെബി ഗണേഷ് കുമാറിന് നോട്ടീസ് നല്‍കിയത്. നോട്ടീസ് പ്രകാരം പ്രദീപ് കോട്ടത്തല്‍ രണ്ട് ദിവസത്തിവനകം ബേക്കല്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. ദിലീപിന് നല്കിയ കത്ത് പള്‍സര്‍ സുനിക്ക് എഴുതി നല്‍കിയത് താന്‍ അല്ലെന്ന് മൊഴി മാറ്റിയാല്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് പറഞ്ഞ് ഫോണിലും കത്ത് വഴിയും സ്വാധീക്കാന്‍ ശ്രമുണ്ടായി എന്നാണ് വിപിന്‍ ലാല്‍ പരാതിയില്‍ പറയുന്നത്.
കാസര്‍ഗോടെത്തി വിപില്‍ ലാലിനെ കാണുകയും മൊഴി മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തത് പ്രതീപ് ആണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ജനുവരി 24 നാണ് പ്രദീപ് ബേക്കലെത്തി വിപിന്‍ലാലിന്റെ ബന്ധുവിനെ കണ്ടത്.
പള്‍സര്‍ സുനിയുടെ ആവശ്യപ്രകാരം താന്‍ തന്നെയാണ് ദിലീപിന് നല്‍കാനുള്ള കത്ത് തയ്യാറാക്കിയതെന്ന് കോട്ടയം സ്വദേശിയായ വിപിന്‍ ലാല്‍ വ്യക്തമാക്കിയിരുന്നു. 3 മജിസ്ട്രേറ്റുമാരുടെ മുന്നിലായിരുന്നു വിപിന്‍ മൊഴി നല്‍കിയത്.