നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്; അസാധാരണ ഇടപെടല്‍, നടപടി പ്രോസിക്യൂഷന് ഹരജിയില്‍
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന് ആവശ്യം പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവെക്കാനാണ് അസാധാരണമായ ഉത്തരവ്. വിശദാംശങ്ങള്‍ പഠിക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിചാരണക്കിടെ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഹരജിക്കാരിയുടെ ആരോപണം. കേസ് ഇതേ കോടതിയില്‍ തുടര്‍ന്നാല്‍ നടിക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന് രേഖാമൂലം അറിയിച്ചിരുന്നു. പ്രതിഭാഗത്തെ അഭിഭാഷകര്‍ കോടതി മുറിയിയില്‍ തന്നെ മാനസികമായി തേജോവദം ചെയ്തെന്നും […]

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന് ആവശ്യം പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവെക്കാനാണ് അസാധാരണമായ ഉത്തരവ്.
വിശദാംശങ്ങള്‍ പഠിക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വിചാരണക്കിടെ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഹരജിക്കാരിയുടെ ആരോപണം. കേസ് ഇതേ കോടതിയില്‍ തുടര്‍ന്നാല്‍ നടിക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന് രേഖാമൂലം അറിയിച്ചിരുന്നു.
പ്രതിഭാഗത്തെ അഭിഭാഷകര്‍ കോടതി മുറിയിയില്‍ തന്നെ മാനസികമായി തേജോവദം ചെയ്തെന്നും പരാതിക്കാരിയുടെ പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ലെന്നുമുള്ള ഗുരുതര ആരോപണങ്ങളും ഹരജിയിലുണ്ട്.
ഹരജിക്ക് സര്‍ക്കാര്‍ പിന്തുണയുമുണ്ട്. സുപ്രധാന മൊഴികള്‍ കോടതി രേഖപ്പെടുത്തിയില്ലായെന്നത് എന്തുകൊണ്ട് വിചാരണ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം അറിയിച്ചിരുന്നുവെങ്കിലും കോടതി ഇടപെട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. കേസില്‍ രഹസ്യവിചാരണയെന്ന നിര്‍ദേശം കോടതിയില്‍ അട്ടിമറിക്കപ്പെട്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
- TAGS:
- Actress Attack Case