വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ആവശ്യത്തെ പിന്തുണച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; 20 അഭിഭാഷകര്‍ ചോദ്യം ചെയ്തിട്ടും കോടതി നിശബ്ദമായിരുന്നെന്ന് നടി
നടി ആക്രമിക്കപ്പെട്ട കേസില്‍ പരാതിക്കാരിയുടെ ആരോപണം വിചാരണക്കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. മാനസികമായി പീഡിപ്പിക്കുന്നെന്ന ആക്ഷേപം വിചാരണക്കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ആക്രമിക്കപ്പെട്ട നടി കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തുകയും വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസ് പരിഗണിക്കുന്നതിനിടെ ഇക്കാര്യങ്ങള്‍ നടി കോടതിയില്‍ വീണ്ടും ആവര്‍ത്തിച്ചു. തനിക്ക് ഈ കോടതിയില്‍നിന്നും നീതി ലഭിക്കുന്നില്ല. 20 അഭിഭാഷകരെ കൊണ്ടുവന്നാണ് പലപ്പോഴും ചോദ്യം ചെയ്യലുകളുണ്ടാകുന്നത്. ചോദ്യം ചെയ്യലിന്റെ പേരില്‍ മാനസിക പീഡനമുണ്ടായപ്പോള്‍ കോടതി നിശബ്ദമായി നില്‍ക്കുകയായിരുന്നെന്നും നടി […]

നടി ആക്രമിക്കപ്പെട്ട കേസില്‍ പരാതിക്കാരിയുടെ ആരോപണം വിചാരണക്കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. മാനസികമായി പീഡിപ്പിക്കുന്നെന്ന ആക്ഷേപം വിചാരണക്കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ആക്രമിക്കപ്പെട്ട നടി കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തുകയും വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസ് പരിഗണിക്കുന്നതിനിടെ ഇക്കാര്യങ്ങള്‍ നടി കോടതിയില്‍ വീണ്ടും ആവര്‍ത്തിച്ചു. തനിക്ക് ഈ കോടതിയില്‍നിന്നും നീതി ലഭിക്കുന്നില്ല. 20 അഭിഭാഷകരെ കൊണ്ടുവന്നാണ് പലപ്പോഴും ചോദ്യം ചെയ്യലുകളുണ്ടാകുന്നത്. ചോദ്യം ചെയ്യലിന്റെ പേരില്‍ മാനസിക പീഡനമുണ്ടായപ്പോള്‍ കോടതി നിശബ്ദമായി നില്‍ക്കുകയായിരുന്നെന്നും നടി കോടതിയില്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരും സമാനമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. പ്രോസിക്യൂഷന് പല രേഖകളും നല്കാന് കോടതി തയ്യാറാവുന്നില്ല എന്ന ആരോപണം സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചു. കോടതിയില്‍ നടന്ന കാര്യങ്ങളെല്ലാം വിശദമാക്കി സീല്‍ ചെയ്ത കവറില്‍ ഹൈക്കോടതിക്ക് നല്കാന് തയ്യാറാണെന്നും സര്‍ക്കാര്‍ പറഞ്ഞു.
വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കാം എന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. വിചാരണക്കോടതിയെ മാറ്റണമെന്ന പ്രോസിക്യൂഷന് ആവശ്യം കോടി പരിഗണിക്കുകയാണ്. വിചാരണക്കോടതിയെ വിശ്വാസമില്ലെന്ന് പ്രോസിക്യൂഷന്. പ്രോസിക്യൂഷന് പോലും വിചാരണക്കോടതിയെ വിശ്വാസമില്ലെന്ന് നടിയുടെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു.