‘ദിലീപ് മകള്‍ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയില്ല, ദിലീപിന്റെ വധഭീഷണിയും അവഗണിച്ചു’; വിചാരണക്കോടതിക്കെതിരെ സര്‍ക്കാരിന്റെ സത്യവാങ്മൂലം പുറത്ത്
വിചാരണക്കോടതി മാറ്റണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ, സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലെ വിവരങ്ങള്‍ പുറത്ത്. വിചാരണക്കോടതിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെയും മഞ്ജു വാര്യരുടെ മൊഴി വിചാരണക്കോടതി പരിഗണിച്ചില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇരയുടെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ല. മഞ്ജു വാര്യരുടെ മൊഴിയും അവഗണിച്ചു. തന്നെ സ്വാധീനിക്കാന്‍ നടന് ദിലീപ് മകള്‍ വഴി ശ്രമിച്ചെന്ന മഞ്ജുവിന്റെ മൊഴിയും വിചാരണക്കോടതി രേഖപ്പെടുത്താന്‍ തയ്യാറായില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിചാരണഘട്ടത്തില്‍ ആക്രമിക്കപ്പെട്ട […]

വിചാരണക്കോടതി മാറ്റണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ, സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലെ വിവരങ്ങള്‍ പുറത്ത്. വിചാരണക്കോടതിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെയും മഞ്ജു വാര്യരുടെ മൊഴി വിചാരണക്കോടതി പരിഗണിച്ചില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
ഇരയുടെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ല. മഞ്ജു വാര്യരുടെ മൊഴിയും അവഗണിച്ചു. തന്നെ സ്വാധീനിക്കാന്‍ നടന് ദിലീപ് മകള്‍ വഴി ശ്രമിച്ചെന്ന മഞ്ജുവിന്റെ മൊഴിയും വിചാരണക്കോടതി രേഖപ്പെടുത്താന്‍ തയ്യാറായില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിചാരണഘട്ടത്തില്‍ ആക്രമിക്കപ്പെട്ട നടിയും മഞ്ജു വാര്യരും കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ കോടതിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. എട്ടാം പ്രതിയായ ദിലീപിന്റെ ആദ്യ വിവാഹബന്ധം തകരാനുള്ള കാരണക്കാരി ആക്രമിക്കപ്പെട്ട നടിയാണെന്നും നടിയെ ജീവനോടെ പച്ചയ്ക്ക് കത്തിക്കുമെന്നും ദീലീപ് ഭാമയോട് പറഞ്ഞെന്നും, ഭാമ ഇത് തന്നോട് പറഞ്ഞെന്നും സാക്ഷികളിലൊരാള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ‘മഴവില്ലഴകില്‍’ എന്ന പരിപാടിയുടെ റിഹേഴ്സലില്വെച്ച് ഭാമ തന്നോട് സംസാരിക്കുന്നത് കണ്ടപ്പോഴാണ് ദിലീപ് ഇത് പറഞ്ഞത്. എന്നാല്‍ വിചാരണക്കോടതി ഇക്കാര്യം രേഖപ്പെടുത്തിയിരുന്നില്ല.
കേസിലെ വാദം വിചാരണ കോടതിയില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നല്കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണക്കിടെ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഹരജിക്കാരിയുടെ ആരോപണം. കേസ് ഇതേ കോടതിയില്‍ തുടര്‍ന്നാല്‍ നടിക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന് രേഖാമൂലം അറിയിച്ചിരുന്നു.
പ്രതിഭാഗത്തെ അഭിഭാഷകര്‍ കോടതി മുറിയിയില്‍ തന്നെ മാനസികമായി തേജോവദം ചെയ്തെന്നും പരാതിക്കാരിയുടെ പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ലെന്നുമുള്ള ഗുരുതര ആരോപണങ്ങളും ഹരജിയിലുണ്ട്.
ഹരജിക്ക് സര്‍ക്കാര്‍ പിന്തുണയുമുണ്ട്. സുപ്രധാന മൊഴികള്‍ കോടതി രേഖപ്പെടുത്തിയില്ലായെന്നത് എന്തുകൊണ്ട് വിചാരണ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം അറിയിച്ചിരുന്നുവെങ്കിലും കോടതി ഇടപെട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. കേസില്‍ രഹസ്യവിചാരണയെന്ന നിര്‍ദേശം കോടതിയില്‍ അട്ടിമറിക്കപ്പെട്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.