‘പക്ഷപാതപരമായി പെരുമാറുന്നു’; വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യം. ആവശ്യം ഉന്നയിച്ച് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ നിലവില്‍ വാദം കേള്‍ക്കുന്ന വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടി സമര്‍പ്പിച്ച ഹരജിയിലെ ആരോപണം. കേസില്‍ വിസ്താരം നടക്കുമ്പോള്‍ പ്രതിഭാഗത്ത് നിന്നും മാനസികമായി വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹരജയില്‍ പറയുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറേയും പ്രോസിക്യൂട്ടറേയും അധിക്ഷേപിക്കുന്ന വിധത്തിലുള്ള സംസാരം പോലും കോടതിയിലുണ്ടായെന്ന് ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. കോടതിയില്‍ പ്രോസിക്യൂട്ടര്‍ ഇല്ലാത്ത നേരത്ത് ഊമക്കത്ത് വായിക്കപ്പെട്ടെന്നും […]

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യം. ആവശ്യം ഉന്നയിച്ച് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ നിലവില്‍ വാദം കേള്‍ക്കുന്ന വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടി സമര്‍പ്പിച്ച ഹരജിയിലെ ആരോപണം. കേസില്‍ വിസ്താരം നടക്കുമ്പോള്‍ പ്രതിഭാഗത്ത് നിന്നും മാനസികമായി വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹരജയില്‍ പറയുന്നു.
സ്പെഷ്യല്‍ പ്രോസിക്യൂട്ടറേയും പ്രോസിക്യൂട്ടറേയും അധിക്ഷേപിക്കുന്ന വിധത്തിലുള്ള സംസാരം പോലും കോടതിയിലുണ്ടായെന്ന് ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. കോടതിയില്‍ പ്രോസിക്യൂട്ടര്‍ ഇല്ലാത്ത നേരത്ത് ഊമക്കത്ത് വായിക്കപ്പെട്ടെന്നും നീതിപൂര്‍വ്വമായ യാതൊരു വിശദീകരണവുമില്ലാതെ മനപ്പൂര്‍വ്വം വിചാരണയുടെ ചില ഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യാതിരുന്നുവെന്നും ഹര്ജിയില്പ്പറയുന്നു. പ്രോസിക്യൂഷനെതിരെ കോടതിയില്‍ വ്യക്തിപരമായ പരാമര്‍ശങ്ങളുയര്‍ന്നിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്നും വാസ്തവവിരുദ്ധമാണെന്നുമാണ് ഹര്‍ജിയിലെ പരാമര്‍ശം. പല പ്രധാനവസ്തുതകളും കോടതിയില്‍ രേഖപ്പെടുത്തിയില്ല. ഇത് മനപ്പൂര്‍വ്വമാണ്. ധാരാളം അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചതെന്നും ഇത് നിയന്ത്രിക്കാന്‍ കോടതി ഇടപെട്ടില്ലെന്നും നടി ആരോപിക്കുന്നു. വിസ്താരവേളയില്‍ തനിക്ക് പ്രതിഭാഗത്തുനിന്നും മാനസികപീഢനം നേരിടേണ്ടിവന്നെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ പോലും കോടതിയില്‍ അധിക്ഷേപകരമായ പരാമര്ശങ്ങളുയര്ന്നതായി കേസിലെ ഏഴാം സാക്ഷിയായ നടി തന്നോട് പറഞ്ഞെന്നും നടി ഹൈക്കോടതിയെ അറിയിച്ചു.
വാദം മറ്റൊരു കോടതിയേക്ക് മാറ്റുന്നതിന് പുറമേ മൊഴി രേഖപ്പെടുത്തുന്നതില്‍ മനപൂര്‍വ്വം വീഴ്ച്ച വരുത്തി, ഇന്‍-ക്യാമറ നടപടികളുണ്ടായിട്ടും പ്രതിഭാഗം അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കാന്‍ തയ്യാറായില്ല, പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടികാണിച്ചുള്ള ഹരജി പരിഗണിക്കാന്‍ തയ്യാറാവുന്നില്ല തുടങ്ങിയ ആരോപണങ്ങളും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
എറണാകുളത്തെ പ്രത്യേകം കോടതിയിലെ അടച്ചിട്ട മുറിയിലാണ് വിചാരണ നടക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം.