‘ഇത്തരം മനുഷ്യര്‍ വിജയിക്കണം…’; സ്റ്റീഫന്‍ റോബര്‍ട്ടിന് പിന്തുണയുമായി അനുമോള്‍
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്പ്പറേഷന് ഒന്നാം ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സ്റ്റീഫന്‍ റോബര്‍ട്ടിന് പിന്തുണയുമായി നടി അനുമോള്‍.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്റ്റീഫന്‍ റോബര്‍ട്ടിനെ പിന്തുണച്ച് അനുമോള്‍ രംഗത്തെത്തിയത്. അനുമോള്‍ പറയുന്നു: ”സ്റ്റീഫന്‍ ചേട്ടനെ കുറച്ചു കാലമായിട്ട് എനിക്ക് പരിചയമുണ്ട്. സ്റ്റീഫന്‍ റോബര്‍ട്ട് നമ്മള് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു ആള് ആയാണ് തോന്നീട്ടുള്ളത്, എല്ലാവരോടും സൗഹൃദം സ്ഥാപിക്കാന്‍ ആണ് അദ്ദേഹം ജീവിക്കുന്നതെന്നും തോന്നാറുണ്ട്. സ്റ്റീഫന്‍ ചേട്ടന് ഒരു സുഹൃത്തായി ഇവിടെയുണ്ട് എന്നുള്ളത് ഒരു ധൈര്യം തന്നെ ആണ്.. ഇത്തരം […]

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്പ്പറേഷന് ഒന്നാം ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സ്റ്റീഫന്‍ റോബര്‍ട്ടിന് പിന്തുണയുമായി നടി അനുമോള്‍.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്റ്റീഫന്‍ റോബര്‍ട്ടിനെ പിന്തുണച്ച് അനുമോള്‍ രംഗത്തെത്തിയത്.
അനുമോള്‍ പറയുന്നു: ”സ്റ്റീഫന്‍ ചേട്ടനെ കുറച്ചു കാലമായിട്ട് എനിക്ക് പരിചയമുണ്ട്. സ്റ്റീഫന്‍ റോബര്‍ട്ട് നമ്മള് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു ആള് ആയാണ് തോന്നീട്ടുള്ളത്, എല്ലാവരോടും സൗഹൃദം സ്ഥാപിക്കാന്‍ ആണ് അദ്ദേഹം ജീവിക്കുന്നതെന്നും തോന്നാറുണ്ട്. സ്റ്റീഫന്‍ ചേട്ടന് ഒരു സുഹൃത്തായി ഇവിടെയുണ്ട് എന്നുള്ളത് ഒരു ധൈര്യം തന്നെ ആണ്.. ഇത്തരം മനുഷ്യര്‍ വിജയിക്കണം.. എല്ലാ വിജയാശംസകളും…’
നേരത്തെ നടന് വിനയ് ഫോര്‍ട്ടും സംവിധായകന് രാജീവ് രവിയും സ്റ്റീഫന്‍ റോബര്‍ട്ടിനെ പിന്തുണച്ച് എത്തിയിരുന്നു. സ്റ്റീഫനെക്കുറിച്ച് നടന് വിനയ് ഫോര്‍ട്ട് പറഞ്ഞത് ഇങ്ങനെ: ‘എഎഫ്ടിടിഐയുടെ പുറത്ത് ചായകുടിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. എന്റെ അടുത്തിരുന്നയാള്‍ എന്നോട് നിങ്ങള്‍ മലയാളിയാണോയെന്ന് ചോദിച്ചു. അതേയെന്ന് പറഞ്ഞ ഞാന്‍ അയാളോട് എവിടുന്നാണെന്ന് ചോദിച്ചു. കൊച്ചിയില്‍ നിന്നാണെന്ന് അയാള്‍ പറഞ്ഞു. നിങ്ങള്‍ക്ക് സ്റ്റീഫന്‍ റോബര്‍ട്ടിനെ അറിയാമോ? അത്ഭുതപ്പെട്ടുപോയ അവന് അറിയാമെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ രാജീവ് രവിയെ പരിചയപ്പെടുന്നത്. എണ്‍പതിലും തൊണ്ണൂറിലും ചെറുപ്പമായിരുന്നവര്ക്ക് സ്റ്റീഫന്‍ റോബര്‍ട്ടിനെ അറിയാം.’ സ്റ്റീഫന്‍ തോറ്റാല്‍ തോല്‍ക്കുന്നത് നമ്മളാണെന്നും അദ്ദേഹത്തിന് വോട്ട് അഭ്യര്‍ഥിച്ചു വിനയ് ഫോര്‍ട്ട് പങ്കുവച്ച പോസ്റ്ററില്‍ പറയുന്നു. മനുഷ്യമൂല്യങ്ങളെ അടിസ്ഥാനമാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന വ്യക്തിത്വമാണ് സ്റ്റീഫന്‍ റോബര്‍ട്ട് എന്നാണ് സംവിധായകന് രാജീവ് രവി പറഞ്ഞത്.
സ്റ്റീഫന്‍ റോബര്‍ട്ടിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മഹാരാജാസ് കോളേജിലെ സുഹൃത്തുക്കളും സഹപാഠികളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരുന്നു. സ്റ്റീഫന്റെ വിജയം നാടിന് ആവശ്യമാണെന്നാണ് എല്ലാവരും ഒരുപോലെ പറഞ്ഞത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 3,000 രൂപ മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യമായി രേഖപ്പെടുത്തിയിരിക്കുന്നത്.
16-ാം വയസിലാണ് സ്റ്റീഫന്‍ എസ്എഫ്ഐ ഏരിയാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 1980ല്‍ മഹാരാജാസ് കോളേജിലെ യൂണിറ്റ് പ്രസിഡന്റ് സ്ഥാനം വഹിച്ചു. ഇപ്പോള്‍ ഫോര്‍ട്ട് കൊച്ചി സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് സ്റ്റീഫന്‍.