Top

ശരത്ത് കുമാറിനും രാധികയ്ക്കും തടവ് ശിക്ഷ; ചെക്ക് കേസില്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്

തമിഴ് നടന്‍ ശരത്ത് കുമാറിനു ഭാര്യ രാധികയ്ക്കും തടവ് ശിക്ഷ. ഒന്നര കോടിയുടെ തിരിച്ചടവ് മുടങ്ങിയ കേസിലാണ് നടപടി. 2018ലെ ചെക്ക് കേസില്‍ മദ്രാസ് ഹൈക്കോടതിയാണ് വിധി പറഞ്ഞത്. ഒരു വര്‍ഷത്തേക്കാണ് ഇരുവരെയും തടവ് ശിക്ഷക്ക് വിധിച്ചിരിക്കുന്നത്. കൂടാതെ 5 കോടി പിഴ അടക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നപടിയില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശരത്ത് കുമാര്‍ അറിയിച്ചു. ശരത്ത് കുമാറും ഭാര്യയും പങ്കാളികളായ മാജിക്ക് ഫ്രേംസ് കമ്പവിക്കെതിരെ റേഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കൊടുത്ത കേസിലാണ് നടപടി […]

7 April 2021 4:25 AM GMT
ഫിൽമി റിപ്പോർട്ടർ

ശരത്ത് കുമാറിനും രാധികയ്ക്കും തടവ് ശിക്ഷ; ചെക്ക് കേസില്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്
X

തമിഴ് നടന്‍ ശരത്ത് കുമാറിനു ഭാര്യ രാധികയ്ക്കും തടവ് ശിക്ഷ. ഒന്നര കോടിയുടെ തിരിച്ചടവ് മുടങ്ങിയ കേസിലാണ് നടപടി. 2018ലെ ചെക്ക് കേസില്‍ മദ്രാസ് ഹൈക്കോടതിയാണ് വിധി പറഞ്ഞത്. ഒരു വര്‍ഷത്തേക്കാണ് ഇരുവരെയും തടവ് ശിക്ഷക്ക് വിധിച്ചിരിക്കുന്നത്. കൂടാതെ 5 കോടി പിഴ അടക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നപടിയില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശരത്ത് കുമാര്‍ അറിയിച്ചു.

ശരത്ത് കുമാറും ഭാര്യയും പങ്കാളികളായ മാജിക്ക് ഫ്രേംസ് കമ്പവിക്കെതിരെ റേഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കൊടുത്ത കേസിലാണ് നടപടി എടുത്തിരിക്കുന്നത്. ഏകദേശം 1.50 കോടി രൂപ ഇവരില്‍ നിന്നും കടമായി വാങ്ങുകയും തുടര്‍ന്ന് 10 ലക്ഷത്തിന്റെ അഞ്ച് ചെക്ക് റേഡിയന്‍സ് മീഡിയത്ത് ശരത്ത് കുമാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ എല്ലാ ചെക്കുകളും മടങ്ങുകയായിരുന്നു.

ഇതിന് മുമ്പ് കേസുമായി ബന്ധപ്പെട്ട് സൈദാപേട്ട് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ആരംഭിച്ച ക്രിമിനല്‍ നടപടികളെ ചോദ്യം ചെയ്ത് ശരത്ത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ചെക്ക് കേസില്‍ ഇവര്‍ക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാന്‍ ജസ്റ്റിസ് ജി കെ ഇല്ലന്തിരയ്യന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ജഡ്ജി സൈദാപേട്ടിലെ ഫാസ്റ്റ് ട്രാക്ക് കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ബുധനാഴ്ചയാണ് ജഡ്ജി എന്‍ അലീഷ്യയുടെ മുമ്പാകെ കേസ് വാദം കേള്‍ക്കുകയും അഭിഭാഷകര്‍ സമര്‍പ്പിച്ച രേഖകള്‍ അനുസരിച്ച് ഇരുവര്‍ക്കും ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞ് ശരത്കുമാര്‍ സമര്‍പ്പിച്ച ശിക്ഷാ ഹര്‍ജി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും കോടതി അനുമതി നല്‍കി.

Next Story

Popular Stories