പൊതുപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; വിനായകന് കോടതിയില്‍ ഹാജരായി
സമൂഹ്യ പ്രവര്‍ത്തകയായ സ്ത്രീയോട് ഫോണില്‍ അപമര്യാദയായി സംസാരിച്ചുവെന്ന പരാതിയിലാണ് കല്‍പ്പറ്റ പോലീസ് വിനായകനെതിരെ കേസെടുത്തത്. തുടര്‍ന്ന് കല്‍പ്പറ്റ പോലീസ് അറസ്റ്റു ചെയ്ത വിനായകന് സ്റ്റേഷനില്‍ നിന്ന് ജാമ്യം എടുക്കുകയായിരുന്നു. ഇലക്ട്രോണിക്ക് മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് വിനായകനെതിരെയുളള കേസ്. സംഭവത്തില്‍ വിചാരണ നടന്ന വേളകളിലൊന്നും കോടതിയില്‍ ഹാജരാവാതിരുന്ന വിനായകന് ജാമ്യമെടുക്കാന്‍ മാത്രമാണ് കല്‍പ്പറ്റ കോടതിയില്‍ ഹാജരാവുന്നത്. യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു എന്ന പരാതിയെത്തുടര്‍ന്നാണ് 2019ല്‍ വിനായകനെതിരെ കല്‍പ്പറ്റ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് വിനായകന് കേസ് […]

സമൂഹ്യ പ്രവര്‍ത്തകയായ സ്ത്രീയോട് ഫോണില്‍ അപമര്യാദയായി സംസാരിച്ചുവെന്ന പരാതിയിലാണ് കല്‍പ്പറ്റ പോലീസ് വിനായകനെതിരെ കേസെടുത്തത്. തുടര്‍ന്ന് കല്‍പ്പറ്റ പോലീസ് അറസ്റ്റു ചെയ്ത വിനായകന് സ്റ്റേഷനില്‍ നിന്ന് ജാമ്യം എടുക്കുകയായിരുന്നു. ഇലക്ട്രോണിക്ക് മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് വിനായകനെതിരെയുളള കേസ്. സംഭവത്തില്‍ വിചാരണ നടന്ന വേളകളിലൊന്നും കോടതിയില്‍ ഹാജരാവാതിരുന്ന വിനായകന് ജാമ്യമെടുക്കാന്‍ മാത്രമാണ് കല്‍പ്പറ്റ കോടതിയില്‍ ഹാജരാവുന്നത്.
യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു എന്ന പരാതിയെത്തുടര്‍ന്നാണ് 2019ല്‍ വിനായകനെതിരെ കല്‍പ്പറ്റ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് വിനായകന് കേസ് രജിസ്റ്റര്‍ ചെയ്ത കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ജാമ്യം എടുത്തത്. പരാതിക്കാരിയായ യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വിനായകനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപടി സ്വീകരിക്കുമെന്ന് വ്യക്തമായതോടെയായിരുന്നു വിനായകന് അഭിഭാഷകര്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി ജാമ്യം നേടിയത്.
എന്നാല്‍ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെത്തിയ വിനായകന് ഉപാധികളോടെയാണ് പൊലീസ് അന്ന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ യുവതിയുടെ ആരോപണങ്ങല്‍ വിനായകന് നിഷേധിക്കുകയാണ് ചെയ്തത്. 2019 ജൂണ്‍ 3 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തനിക്ക് പരാതിക്കാരിയെ അറിയില്ലന്നായിരുന്നു താരം പ്രതികരിച്ചത്. ജീവിതത്തില്‍ ഇന്ന് വരെ താന്‍ ഒരു പെണ്‍കുട്ടിയോടും അപമര്യാദയായി പെരുമാറിയിട്ടില്ലന്നും ഫോണ്‍ സംഭാഷണം പരിശോധിച്ചാല്‍ കാര്യങ്ങള്‍ ബോധ്യമാകുമെന്നും വിനായകന് അന്ന് പറഞ്ഞിരുന്നു.