Top

അര്‍പ്പുതമ്മാളിന്റെ പോരാട്ടം അവസാനിക്കണം, കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ വെറുതെ വിടണം; വിജയ് സേതുപതി

രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി പേരറിവാളനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് സേതുപതി. രാജീവ് ഗാന്ധിയുടെ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പേരറിവാളിനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യവുമായി സിനിമരംഗത്തുളള നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടന്‍ വിജയ്, പേരറിവാളനെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. അര്‍പ്പുതമ്മാളിന്റെ 29 വര്‍ഷം നീണ്ടുനിന്ന പോരാട്ടം അവസാനിപ്പിക്കുന്നതിനായി കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന പേരറിവാളിനെ വെറുതെ വിടണമെന്നും, സുപ്രീം കോടതി വിധിയെ മാനിക്കണമെന്നുമാണ് വിജയ് സേതുപതി ഫേസ്ബുക്ക് വീഡിയോയിലൂടെ […]

21 Nov 2020 12:46 AM GMT
ഫിൽമി റിപ്പോർട്ടർ

അര്‍പ്പുതമ്മാളിന്റെ പോരാട്ടം  അവസാനിക്കണം, കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ വെറുതെ വിടണം; വിജയ് സേതുപതി
X

രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി പേരറിവാളനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് സേതുപതി. രാജീവ് ഗാന്ധിയുടെ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പേരറിവാളിനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യവുമായി സിനിമരംഗത്തുളള നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടന്‍ വിജയ്, പേരറിവാളനെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.

അര്‍പ്പുതമ്മാളിന്റെ 29 വര്‍ഷം നീണ്ടുനിന്ന പോരാട്ടം അവസാനിപ്പിക്കുന്നതിനായി കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന പേരറിവാളിനെ വെറുതെ വിടണമെന്നും, സുപ്രീം കോടതി വിധിയെ മാനിക്കണമെന്നുമാണ് വിജയ് സേതുപതി ഫേസ്ബുക്ക് വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചത്.

വിജയ് സേതുപതിയെ കൂടാതെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബ രാജും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

‘ചെയ്യാത്ത തെറ്റിന് 30 വര്‍ഷത്തെ ജയില്‍ ശിക്ഷ. തന്റെ മകനെ തിരിച്ച് ലഭിക്കാന്‍ അമ്മയുടെ 30വര്‍ഷമായുളള പോരാട്ടം. പേരറിവാളനും അമ്മയ്ക്കും നീതി ലഭ്യമാക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോടും ഗവര്‍ണറോടും അപേക്ഷിക്കുന്നു. ഇനിയെങ്കിലും അമ്മയെയും മകനെയും ജീവിക്കാന്‍ അനുവദിക്കു’.

കാര്‍ത്തിക് സുബ്ബരാജ്

രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായ പേരറിവാളന്‍ കഴിഞ്ഞ 29 വര്‍ഷമായി ജയിലിലാണ്. തന്റെ 19-ാംമത്തെ വയസ്സില്‍ ജയിലിലടക്കപ്പെട്ട പേരറിവാളന് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യമായി പരോള്‍ ലഭിക്കുന്നത്. പേരറിവാളന് ജയില്‍ മോചനം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. എന്നാല്‍ രണ്ട് വര്‍ഷത്തിനിപ്പുറവും ഗവര്‍ണര്‍ ഫയലിന് അംഗീകാരം നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

രാജിവ് ഗാന്ധി വധത്തിന് പിന്നിലുളള ഗൂഢാലോചനയുടെ അന്വേഷണം 20 വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനെയും ജസ്റ്റിസ് എല്‍ നാഗേശ്വര രാവു അധ്യക്ഷനായുളള ബെഞ്ച് മുന്‍പ് വിമര്‍ശിച്ചിരുന്നു.

Next Story