Top

പ്രതിഷേധിച്ച് സൈക്കിളിലെത്തിയ വിജയ് വോട്ട് ചെയ്ത് സ്‌കൂട്ടറില്‍ മടങ്ങി; വീഡിയോ

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് നടന്‍ വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയത് വലിയ ജനശ്രദ്ധയാണ് നേടിയത്. വിജയ് സൈക്കിള്‍ ഓടിച്ച് പോവുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയയില്‍ ഇതിനകം വൈറലാണ്. ഇപ്പോഴിതാ വിജയ് വോട്ട് ചെയ്ത് മടങ്ങുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സൈക്കിളെത്തിയ നടന്‍ തിരിച്ച് സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് പോവുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. ഇന്ന് രാവിലെ സൈക്കിള്‍ ചവിട്ടിയാണ് വിജയ് തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ എത്തിയത്. തൊട്ടുപിന്നാലെ തന്നെ ആവേശത്തോടെ അദ്ദേഹത്തിന്റെ ആരാധകരും കൂടെയുണ്ടായിരുന്നു. ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ചായിരുന്നു നടന്റെ ഈ […]

6 April 2021 12:51 AM GMT

പ്രതിഷേധിച്ച് സൈക്കിളിലെത്തിയ വിജയ് വോട്ട് ചെയ്ത്  സ്‌കൂട്ടറില്‍ മടങ്ങി; വീഡിയോ
X

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് നടന്‍ വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയത് വലിയ ജനശ്രദ്ധയാണ് നേടിയത്. വിജയ് സൈക്കിള്‍ ഓടിച്ച് പോവുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയയില്‍ ഇതിനകം വൈറലാണ്. ഇപ്പോഴിതാ വിജയ് വോട്ട് ചെയ്ത് മടങ്ങുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സൈക്കിളെത്തിയ നടന്‍ തിരിച്ച് സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് പോവുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്.

ഇന്ന് രാവിലെ സൈക്കിള്‍ ചവിട്ടിയാണ് വിജയ് തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ എത്തിയത്. തൊട്ടുപിന്നാലെ തന്നെ ആവേശത്തോടെ അദ്ദേഹത്തിന്റെ ആരാധകരും കൂടെയുണ്ടായിരുന്നു. ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ചായിരുന്നു നടന്റെ ഈ സൈക്കിള്‍ യാത്ര. നീലാങ്കരിയിലെ വേല്‍സ് യൂണിവേഴ്സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. സോഷ്യല്‍ മീഡിയ അദ്ദേഹത്തിന്റെ വരവ് ഏറ്റെടുത്ത് കഴിഞ്ഞു.

കേരളത്തിനൊപ്പം തമിഴ്‌നാടും ഇന്ന് തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. നിരവധി താരങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ പോളിങ് ബൂത്തുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രജനികാന്ത്, കമല്‍ ഹാസന്‍, സൂര്യ, അജിത്ത്, ശിവകാര്‍ത്തികേയന്‍ ഉള്‍പ്പടെയുള്ളവര്‍ രാവിലെ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി കഴിഞ്ഞു.

Next Story