‘ജയ് മഹാരാഷ്ട്ര്, അനുഗ്രഹിക്കണം’; കോണ്‍ഗ്രസ് വിട്ട് ശിവസേനയിലെത്തിയ ശേഷം ഊര്‍മിള
മുംബൈ: ഗ്രൂപ്പ് പോരാട്ടത്തില്‍ മടുത്ത് കോണ്‍ഗ്രസ് വിട്ട ബോളിവുഡ് താരം ഊര്‍മിള മതോണ്ഡകര്‍ ശിവസേനയില്‍ ചേര്‍ന്നു. ശിവസേനയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊര്‍മിള ശിവസേനയില്‍ അംഗത്വം എടുത്തത്. 46കാരിയായ ഊര്‍മിളയെ ശിവസേന നിയമസഭാ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനമെടുക്കും. കലാകാരി എന്ന നിലയിലാണ് ഊര്‍മിളയുടെ നോമിനേഷന്. ഗവര്‍ണര്‍ നോമിനേഷന് അംഗീകരിച്ചാല്‍ അവര്‍ എംഎല്‍സി ആകും. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് ഊര്‍മിള ശിവസേനയില്‍ ചേര്‍ന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് […]

മുംബൈ: ഗ്രൂപ്പ് പോരാട്ടത്തില്‍ മടുത്ത് കോണ്‍ഗ്രസ് വിട്ട ബോളിവുഡ് താരം ഊര്‍മിള മതോണ്ഡകര്‍ ശിവസേനയില്‍ ചേര്‍ന്നു.
ശിവസേനയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊര്‍മിള ശിവസേനയില്‍ അംഗത്വം എടുത്തത്.
46കാരിയായ ഊര്‍മിളയെ ശിവസേന നിയമസഭാ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനമെടുക്കും. കലാകാരി എന്ന നിലയിലാണ് ഊര്‍മിളയുടെ നോമിനേഷന്. ഗവര്‍ണര്‍ നോമിനേഷന് അംഗീകരിച്ചാല്‍ അവര്‍ എംഎല്‍സി ആകും.
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് ഊര്‍മിള ശിവസേനയില്‍ ചേര്‍ന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ഊര്‍മിള കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടിയോടാണ് േേകാണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു ഊര്‍മിള പരാജയപ്പെട്ടത്.
ശിവസേനയില്‍ അംഗത്വമെടുത്ത ശേഷം ഊര്‍മിള ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ചുവടെ:
അടുത്തിടെ നടി കങ്കണാ റണൗത്തും ശിവസേനാ എം.പി സഞ്ജയ് റാവത്തും തമ്മിലുണ്ടായ വാക്ക്തര്‍ക്കത്തില്‍ ഊര്‍മിള ശിവസേനയ്ക്ക് അനുകൂലമായി സംസാരിച്ചിരുന്നു.
കങ്കണ അനാവശ്യമായി ഇര കളിക്കുകയാണെന്നും സ്ത്രീ കാര്‍ഡ് ഇറക്കുകയാണെന്നും കങ്കണ ശരിക്കും പോരാടേണ്ടത് സ്വന്തം സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലെ മയക്കുമരുന്ന് ഭീഷണിയോടാണെന്നും ഊര്‍മിള പരിഹസിച്ചിരുന്നു. ഇതിന കങ്കണ മറുപടി നല്‍കുകയും ചെയ്തിരുന്നു.