നടന് തിലകന്റെ മകന് ഷിബു തിലകന് ബിജെപി സ്ഥാനാര്‍ത്ഥി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന് തിലകന്റെ മകന് ഷിബു തിലകന് ബിജെപി സ്ഥാനാര്‍ത്ഥി. തൃപ്പൂണിത്തുറ നഗരസഭയിലാണ് ഷിബു സ്ഥാനാര്‍ത്ഥിയാവുന്നത്. എല്‍ഡിഎഫ് സ്വതന്ത്രനായ ബെന്നിയും യുഡിഎഫ് സിറ്റിംഗ് കൗണ്‍സിലറായ സുകുമാരനുമാണ് എതിര്‍സ്ഥാനാര്‍ത്ഥികള്‍. യുഡിഎഫ് സിറ്റിംഗ് സീറ്റാണ് വാര്‍ഡ്. തിലകന്റെ വഴിക്ക് തന്നെ അഭിനേതാവായിരുന്നു ഷിബു. തിലകന്റെ നാടക ട്രൂപ്പില്‍ സജീവമായിരുന്നു. യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ഗുണ്ട, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങി ചില ചിത്രങ്ങളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. 1996 മുതല്‍ ബിജെപി പ്രവര്‍ത്തകനാണ് ഷിബു. നിലവില്‍ […]

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന് തിലകന്റെ മകന് ഷിബു തിലകന് ബിജെപി സ്ഥാനാര്‍ത്ഥി. തൃപ്പൂണിത്തുറ നഗരസഭയിലാണ് ഷിബു സ്ഥാനാര്‍ത്ഥിയാവുന്നത്.
എല്‍ഡിഎഫ് സ്വതന്ത്രനായ ബെന്നിയും യുഡിഎഫ് സിറ്റിംഗ് കൗണ്‍സിലറായ സുകുമാരനുമാണ് എതിര്‍സ്ഥാനാര്‍ത്ഥികള്‍. യുഡിഎഫ് സിറ്റിംഗ് സീറ്റാണ് വാര്‍ഡ്.
തിലകന്റെ വഴിക്ക് തന്നെ അഭിനേതാവായിരുന്നു ഷിബു. തിലകന്റെ നാടക ട്രൂപ്പില്‍ സജീവമായിരുന്നു. യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ഗുണ്ട, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങി ചില ചിത്രങ്ങളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
1996 മുതല്‍ ബിജെപി പ്രവര്‍ത്തകനാണ് ഷിബു. നിലവില്‍ 11 സീറ്റുകളാണ് ബിജെപിക്കുള്ളത്. കൂടുതല്‍ സീറ്റിന് വേണ്ടി ബിജെപി ശ്രമിക്കുമ്പോഴും വിമതശല്യം സജീവമാണ്.