Top

‘പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി, കുടലിന്റെ ഒരു ഭാഗം മുറിച്ചു മാറ്റി’; കാന്‍സറിനോട് പൊരുതി നടന്‍ സുധീര്‍

ജീവിതിത്തല്‍ അപ്രതീക്ഷിതമായി കാന്‍സര്‍ എന്ന വില്ലന്‍ വന്നപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെച്ച് നടന്‍ സുധീര്‍. സര്‍ജറിക്ക് ശേഷവും സിനിമയില്‍ സജീവമാവാനുള്ള ഒരുക്കത്തിലാണ് താരം. കാന്‍സറിനെ ധൈരത്തോടെ നേരിട്ട തന്റെ അനുഭവം ഫേസ്ബുക്കിലാണ് സുധീര്‍ പങ്കുവെച്ചത്. വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള, സി ഐ ഡി മൂസ എന്നീ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധേയനാവുന്നത്. പ്രതീക്ഷിക്കാതെ കാന്‍സര്‍ കടന്നു വന്നപ്പോള്‍ ജീവിതത്തിന്റെ താളം തെറ്റി. ജീവിതത്തിലെ പ്രതിസന്ധികളെല്ലാം ചിരിച്ചുകൊണ്ട് നേരിട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഒന്ന് പതറി. എങ്കിലും കൂടെയുള്ള പ്രയപ്പെട്ടവര്‍ ധൈര്യം […]

6 Feb 2021 8:43 AM GMT
ഫിൽമി റിപ്പോർട്ടർ

‘പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി, കുടലിന്റെ ഒരു ഭാഗം മുറിച്ചു മാറ്റി’; കാന്‍സറിനോട് പൊരുതി നടന്‍ സുധീര്‍
X

ജീവിതിത്തല്‍ അപ്രതീക്ഷിതമായി കാന്‍സര്‍ എന്ന വില്ലന്‍ വന്നപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെച്ച് നടന്‍ സുധീര്‍. സര്‍ജറിക്ക് ശേഷവും സിനിമയില്‍ സജീവമാവാനുള്ള ഒരുക്കത്തിലാണ് താരം. കാന്‍സറിനെ ധൈരത്തോടെ നേരിട്ട തന്റെ അനുഭവം ഫേസ്ബുക്കിലാണ് സുധീര്‍ പങ്കുവെച്ചത്. വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള, സി ഐ ഡി മൂസ എന്നീ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധേയനാവുന്നത്.

പ്രതീക്ഷിക്കാതെ കാന്‍സര്‍ കടന്നു വന്നപ്പോള്‍ ജീവിതത്തിന്റെ താളം തെറ്റി. ജീവിതത്തിലെ പ്രതിസന്ധികളെല്ലാം ചിരിച്ചുകൊണ്ട് നേരിട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഒന്ന് പതറി. എങ്കിലും കൂടെയുള്ള പ്രയപ്പെട്ടവര്‍ ധൈര്യം തന്ന് കൂടെയുണ്ടായിരുന്നു എന്നും സൂധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സുധീരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഡ്രാക്കുള സിനിമ മുതല്‍ ബോഡി ബില്‍ഡിങ് എന്റെ പാഷനാണ് ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വര്‍ഷക്കാലമായി പലര്‍ക്കും പ്രചോദനം ആകാന്‍ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം കാന്‍സറിന്റെ രൂപത്തില്‍ പണി തന്നു.

ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു ഫസ് ചെയ്തിരുന്ന ഞാന്‍ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാന്‍ പേടിയില്ല, മരണം മുന്നില്‍ കണ്ടു ജീവിക്കാന്‍ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ ഡോക്ടറും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു…ജനുവരി 11 ന് സര്‍ജറി കഴിഞ്ഞു, അമൃതയില്‍ ആയിരുന്നു.. കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,…25 ന് എടുത്തു. കീമോത്തെറാപ്പി ചെയ്തു.

ഡ്രാക്കുള സിനിമ മുതൽ body building എന്റെ passion ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും motivation…

Posted by Sudhir Sudheer on Friday, 5 February 2021

മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കല്‍സ് കേട്ടു മടുത്തു എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാന്‍ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ ഷൂട്ടില്‍ ഇന്നലെ ജോയിന്‍ ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, ഡയറക്ടര്‍ മനു . പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തുവച്ച് കാണാം …ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ

Next Story