‘ലവ് ജിഹാദ് എന്ന് പറയുന്നവർ ഇൻബ്രെഡുകൾ’; യുപി സർക്കാരിന്റെ നിയമത്തിനെതിരെ രൂക്ഷവിമർശനവുമായി സിദ്ധാർഥ്

വിവാഹവുമായി ബന്ധപ്പെട്ട നിര്‍ബന്ധിത മതംമാറ്റം നിരോധിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി നടൻ സിദ്ധാർഥ്. ലവ് ജിഹാദ് എന്ന വാക്കുപയോഗിക്കുന്നത് ഇൻബ്രെഡുകളാണ് (രക്തബന്ധമുള്ളവര്‍ തമ്മിലുള്ള ബന്ധത്തിലൂടെ ജനിക്കുന്നവരെ വിശേഷിപ്പിക്കുന്ന വാക്ക്) എന്നാണ് താരം ട്വിറ്ററിൽ കുറിച്ചത്.
‘അച്ഛാ, ഞാൻ ഈ പയ്യനെ സ്നേഹിക്കുന്നു. എനിക്ക് അവനെ വിവാഹം കഴിക്കണം. അവൻ നമ്മുടെ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവനാണോ ? അല്ല .കുഴപ്പമില്ല, പ്രായപൂർത്തിയായ നിങ്ങളുടെ സ്നേഹത്തെ ഞാൻ മാനിക്കുന്നു. നിങ്ങൾക്ക് എന്റെ അനുഗ്രഹങ്ങളുണ്ട്. ക്ഷമിക്കണം. ഞങ്ങൾ ജില്ലാ മജിസ്ട്രേറ്റിന്റെ അടുത്തുപോയി പോയി അനുമതി വാങ്ങണം. ദയവായി ഒരു ഉബർ വിളിക്കൂ. ലവ് ജിഹാദ് എന്ന വാക്കുപയോഗിക്കുന്നത് ഇൻബ്രെഡുകളാണ്’; സിദ്ധാർഥ് ട്വിറ്ററിൽ കുറിച്ചു
പ്രായപൂർത്തിയായ പെൺകുട്ടി ആരെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതെന്ന് തീരുമാനിക്കാൻ അവർ ആര്? അവരുടെ നിയമപ്രകാരം, ആർക്കും ഒന്നും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കരുത്. എന്ത് കഴിക്കുക, എന്ത് പറയുക, എന്ത് പാടുക, എന്ത് എഴുതുക, എന്ത് ചെയ്യണമെന്ന് അവർ പറയും.
സിദ്ധാർഥ്
ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നിയമത്തിനെതിരെ പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിൻറെ പല കോണിൽ നിന്നും നിയമത്തിനെതിരെ വൻ പ്രതിഷേധമാണുയരുന്നത്.
Father, I love this boy. I want to marry him
— Siddharth (@Actor_Siddharth) December 6, 2020
Is he from our community?
No.
It’s ok, I respect your love as an adult. You have my blessings.
Uh… We need to go to the DM and take permission. Please call an Uber.#NewIndia#LoveJihad? is a word used by inbreds. Continue.
ലൗ ജിഹാദ് തടയാനാണ് ശക്തമായ നിയമനിര്‍മ്മാണം നടത്തുന്നതെന്നാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വാദം. ഉത്തര്‍പ്രദേശിന് മുന്‍പ് മധ്യപ്രദേശും ഹരിയാനയും മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്. മതംമാറ്റം ലക്ഷ്യംവെച്ചുള്ള വിവാഹവും വിവാഹത്തിനായുള്ള മതംമാറ്റവും അസാധുവാക്കാന്‍ കോടതിയ്ക്ക് അനുമതി നല്‍കുന്നതാണ് യുപിയിലെ പുതിയ നിയമം.