തമിഴ് നടന് സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു
നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ ചേര്‍ന്ന് പ്രശസ്ത തമിഴ് ഹാസ്യതാരം സെന്തില്‍. വ്യാഴാഴ്ച്ച തമിഴ്നാട് ബിജെപി പ്രസിഡന്റ് എല്‍ മുരുഗന്റെ സാനിധ്യത്തിലാണ് സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നത്. താരം ഇതിന് മുമ്പ് എഐഎഡിഎംകെ അംഗമായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷം സെന്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പും താന്‍ എഐഎഡിഎംകെയുടെ ഭാഗമായിരുന്നു. എന്നാല്‍ അത് തുടരാന്‍ താത്പര്യമില്ലാത്തതിനാലാണ് പാര്‍ട്ടി വിട്ടതെന്നും സെന്തില്‍ കൂട്ടിച്ചേര്‍ത്തു. തമിഴ് സിനിമ മേഖലയിലെ പ്രമുഖ ഹാസ്യ […]

നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ ചേര്‍ന്ന് പ്രശസ്ത തമിഴ് ഹാസ്യതാരം സെന്തില്‍. വ്യാഴാഴ്ച്ച തമിഴ്നാട് ബിജെപി പ്രസിഡന്റ് എല്‍ മുരുഗന്റെ സാനിധ്യത്തിലാണ് സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നത്. താരം ഇതിന് മുമ്പ് എഐഎഡിഎംകെ അംഗമായിരുന്നു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷം സെന്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പും താന്‍ എഐഎഡിഎംകെയുടെ ഭാഗമായിരുന്നു. എന്നാല്‍ അത് തുടരാന്‍ താത്പര്യമില്ലാത്തതിനാലാണ് പാര്‍ട്ടി വിട്ടതെന്നും സെന്തില്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ് സിനിമ മേഖലയിലെ പ്രമുഖ ഹാസ്യ താരങ്ങളില്‍ ഒരാളായ സെന്തില്‍ കുറച്ച് വര്‍ഷങ്ങളായി അഭിനയത്തില്‍ സജീവമല്ലായിരുന്നു. കൗണ്ടമണിക്കൊപ്പമാണ് സിനിമയില്‍ കൂടുതലും സെന്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള ജോഡി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു.
താനാ സേര്‍ന്ത കൂട്ടം എന്ന സൂര്യയുടെ 2018ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സെന്തില്‍ പ്രധാന വേഷം ചെയ്തിരുന്നു. 2019 മുതല്‍ സണ്‍ ടിവിയില്‍ പ്രക്ഷേപണം ചെയ്യുന്ന റാസാത്തി എന്ന സീരിയലിലും കേന്ദ്ര കഥാപാത്രമാണ്. സമൂഹമാധ്യമത്തില്‍ സജീവമല്ലാതിരുന്ന സെന്തല്‍ 2020ലാണ് ട്വിറ്റര്‍ പേജ് ആരംഭിച്ചത്.