Top

അരിത ബാബുവിനോടൊപ്പം പത്രിക സമര്‍പ്പിക്കാനെത്തി സലിം കുമാര്‍; കെട്ടിവെക്കാനുള്ള പണവും നല്‍കി

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്റെ നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പണത്തില്‍ പങ്കെടുത്ത് നടന്‍ സലിം കുമാര്‍. അരിതാ ബാബുവിന് കെട്ടിവെക്കാനുള്ള തുക സലിം കുമാറാണ് നല്‍കിയത്. മുതുകുളം ബ്ലോക്ക് ഓഫീസിലാണ് അരിതാ ബാബു പത്രിക സമര്‍പ്പിച്ചത്. നേരത്തെ അരിതാ ബാബുവിനെതിരെ എതിര്‍പ്പുയര്‍ത്തിയിരുന്ന കോണ്‍ഗ്രസ് നേതാക്കളും ചടങ്ങിനെത്തിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയും പ്രവര്‍ത്തകരുടെ അകമ്പടിയോടെ എത്തി ഇന്ന് തന്നെ പത്രിക സമര്‍പ്പിച്ചു. അരിത പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് പ്രതിഭയും എത്തിയത്. കഴിഞ്ഞ തവണ യു […]

18 March 2021 8:15 AM GMT

അരിത ബാബുവിനോടൊപ്പം പത്രിക സമര്‍പ്പിക്കാനെത്തി സലിം കുമാര്‍; കെട്ടിവെക്കാനുള്ള പണവും നല്‍കി
X

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്റെ നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പണത്തില്‍ പങ്കെടുത്ത് നടന്‍ സലിം കുമാര്‍. അരിതാ ബാബുവിന് കെട്ടിവെക്കാനുള്ള തുക സലിം കുമാറാണ് നല്‍കിയത്.

മുതുകുളം ബ്ലോക്ക് ഓഫീസിലാണ് അരിതാ ബാബു പത്രിക സമര്‍പ്പിച്ചത്. നേരത്തെ അരിതാ ബാബുവിനെതിരെ എതിര്‍പ്പുയര്‍ത്തിയിരുന്ന കോണ്‍ഗ്രസ് നേതാക്കളും ചടങ്ങിനെത്തിയിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയും പ്രവര്‍ത്തകരുടെ അകമ്പടിയോടെ എത്തി ഇന്ന് തന്നെ പത്രിക സമര്‍പ്പിച്ചു. അരിത പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് പ്രതിഭയും എത്തിയത്.

കഴിഞ്ഞ തവണ യു പ്രതിഭ 11,857 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എം ലിജുവായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി.

Next Story