Top

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രജനീകാന്ത്; പ്രഖ്യാപനം ഡിസംബര്‍ 31 ന്

തമിഴ്‌നടന്‍ രജനികാന്തിന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31 ന്. ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇപ്പോള്‍ ഇത് സംഭവിച്ചില്ലെങ്കില്‍ പിന്നെ ഒരിക്കലും സംഭവിക്കില്ലെന്നും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും രജനീകാന്ത് വിഷയത്തില്‍ പ്രതികരിച്ചു. ‘താന്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നും പിറകോട്ട് പോകില്ല. ഒരു രാഷ്ട്രീയ മാറ്റം ആവശ്യമാണ്. ഇപ്പോള്‍ ഇത് സംഭവിച്ചില്ലെങ്കില്‍ പിന്നെ ഒരിക്കലും സംഭവിക്കില്ല. നമ്മള്‍ ഒരുമിച്ച് മാറ്റങ്ങള്‍കൊണ്ടുവരും.’ രജനീകാന്ത് പ്രതികരിച്ചു. ஜனவரியில் கட்சித் துவக்கம்,டிசம்பர் 31ல் தேதி அறிவிப்பு. #மாத்துவோம்_எல்லாத்தையும்_மாத்துவோம்#இப்போ_இல்லேன்னா_எப்பவும்_இல்ல ?? pic.twitter.com/9tqdnIJEml — Rajinikanth (@rajinikanth) […]

3 Dec 2020 1:40 AM GMT

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രജനീകാന്ത്; പ്രഖ്യാപനം ഡിസംബര്‍ 31 ന്
X

തമിഴ്‌നടന്‍ രജനികാന്തിന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31 ന്. ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇപ്പോള്‍ ഇത് സംഭവിച്ചില്ലെങ്കില്‍ പിന്നെ ഒരിക്കലും സംഭവിക്കില്ലെന്നും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും രജനീകാന്ത് വിഷയത്തില്‍ പ്രതികരിച്ചു.

‘താന്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നും പിറകോട്ട് പോകില്ല. ഒരു രാഷ്ട്രീയ മാറ്റം ആവശ്യമാണ്. ഇപ്പോള്‍ ഇത് സംഭവിച്ചില്ലെങ്കില്‍ പിന്നെ ഒരിക്കലും സംഭവിക്കില്ല. നമ്മള്‍ ഒരുമിച്ച് മാറ്റങ്ങള്‍കൊണ്ടുവരും.’ രജനീകാന്ത് പ്രതികരിച്ചു.

രജനിയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെകുറിച്ച് നേരത്തെ സൂചന ലഭിച്ചിരുന്നു. ഏത് തീരുമാനമെടുത്താലും ഒപ്പം നില്‍ക്കുമെന്ന് രജനീകാന്തിന്റെ ഫാന്‍സ് അസോസിയേഷന്‍ രജനി മക്കള്‍ മന്‍ട്രം അറിയിച്ചിരുന്നു.

പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെങ്കില്‍ തമിഴ്നാട്ടില്‍ ഒരു രാഷ്ട്രീയ ഇളക്കം തന്നെയുണ്ടാക്കുമെന്നും നാളെ ആ സന്തോഷവാര്‍ത്തയുണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു നേരത്തെ ആര്‍എംഎമ്മിന്റെ ചെന്നൈ സെന്‍ട്രല്‍ മണ്ഡലം സെക്രട്ടറി എവികെ രാജ അറിയിച്ചത്.

2017 ഡിസംബറിലാണ് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പാര്‍ട്ടി രൂപീകരിക്കുമെന്നും അറിയിച്ചത്. തമിഴ്നാട്ടില്‍ 234 സീറ്റുകളിലും തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് പലപ്പോഴും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പാര്‍ട്ടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. പാര്‍ട്ടി പ്രഖ്യാപനവും നടന്നിരുന്നില്ല.

കഴിഞ്ഞ മാര്‍ച്ചില്‍ മുഖ്യമന്ത്രി പദവി തന്റെ സ്വപ്നമല്ലെന്നും എന്നാല്‍ പാര്‍ട്ടിയുടെ തലപ്പത്തുണ്ടാകുമെന്നും അദ്ദേഹം വീണ്ടും പറഞ്ഞിരുന്നു. ഒക്ടോബറിലും പാര്‍ട്ടിയെക്കുറിച്ച് രജനീകാന്ത് ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

Next Story