‘ഞങ്ങളുടെ ചിറ്റ് ചാറ്റ് സ്വകാര്യമാണ്’; മോഹൻലാലിന് ഇപ്പോഴും ആ പഴയ ചുറുചുറുക്കും ഉത്സാഹവുമുണ്ടെന്ന് റഹ്മാൻ

മോഹൻലാൽ നായകനാകുന്ന ആറാട്ടിന്റെ സെറ്റിലെത്തി നടൻ റഹ്മാൻ. എആർ റഹ്മാനും മോഹൻലാലുമായുള്ള രംഗങ്ങളുടെ ചിത്രീകരണവേളയിലാണ് അദ്ദേഹം എത്തിയത്. മോഹൻലാലിനും എആർ റഹ്മാനുമൊപ്പവുമുള്ള ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘മാസ്റ്ററിനും മാസ്ട്രോയ്ക്കുമൊപ്പം’ എന്ന കുറിപ്പോടെയാണ് റഹ്മാൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ആറാട്ടിന്റെ സെറ്റിൽ. ഒരുപാട് നാളുകൾക്ക് ശേഷം പ്രിയ സുഹൃത്തിനൊപ്പം. അദ്ദേഹത്തിന് ഇപ്പോഴും ആ പഴയ ചുറുചുറുക്കും ഉത്സാഹവും അതേപോലെ തന്നെയുണ്ട്. ക്ഷമിക്കണം ഞങ്ങളുടെ ചിറ്റ് ചാറ്റ് സ്വകാര്യമാണ്.

റഹ്മാൻ

കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലും എആർ റഹ്മാനുമൊത്തുള്ള രംഗങ്ങൾ ചിത്രീകരിച്ചത്. 32 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ആറാട്ടില്‍ ഒരു നിര്‍ണായക രംഗത്തിലാണ് എആര്‍ റഹ്മാന്‍ അഭിനയിച്ചത്. നേരത്തെ വിജയ് നായകനായെത്തിയ തമിഴ് ചിത്രം ബിഗിലിലെ ഒരു ഗാനരംഗത്തില്‍ എആര്‍ റഹ്മാന്‍ എത്തിയിരുന്നു.

1992ല്‍ മോഹന്‍ലാല്‍- സംഗീത് ശിവന്‍ ചിത്രം യോദ്ധയാണ് റഹ്മാന്‍ സംഗീതം നിര്‍വഹിച്ച ആദ്യ മലയാള സിനിമ. ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ആട് ജീവിതത്തിനും അദ്ദേഹം സംഗീതം നിര്‍വഹിക്കുന്നുണ്ട്. ആട് ജീവിതത്തിന്റെ ചിത്രീകരണം പുരോഗമിക്കുകായാണ്.

ആറാട്ടില്‍ മോഹന്‍ലാലിന്റെ സീനുകളുടെ ചിത്രീകരണം പൂര്‍ത്തിയായി. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് ആറാട്ട്. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ‘ആറാട്ടെന്ന്’ ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.

Covid 19 updates

Latest News